banner

മാധ്യമങ്ങൾക്ക് മുന്നിൽ മന്ത്രിയുടെ കഴുത്തിന് പിടിച്ച് നിതീഷ് കുമാർ !, അമ്പരപ്പിൽ കാണികൾ

പട്ന : മാധ്യമപ്രവർത്തകരുമായുള്ള കൂടിക്കാഴ്ചക്കിടെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ മന്ത്രി അശോക് ചൗധരിയുടെ കഴുത്തിന് പിടിക്കുന്ന രംഗമാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. തിങ്കളാഴ്ച മാധ്യമങ്ങളുടെ മുന്നിൽവെച്ചു തന്നെയാണ് നിതീഷ് മന്ത്രിയുടെ കഴുത്തിന് പിടിക്കുന്നത് എന്നതും ശ്രദ്ധിക്കപ്പെട്ടു. വാക്സിൻ നൽകുന്ന ഒരു പുരോഹിതനും ഞങ്ങൾക്കുണ്ട് എന്ന് പറഞ്ഞായിരുന്നു നിതീഷിന്റെ നീക്കം.

എന്തിനാണ് മന്ത്രിയുടെ കഴുത്തിന് പിടിച്ചതെന്ന കാര്യം വ്യക്തമല്ല. അദ്ദേഹത്തിന്റെ അപ്രതീക്ഷിതമായ നീക്കം മറ്റ് മന്ത്രിമാർക്കും അശോക് ചൗധരിക്കും അമ്പരപ്പുണ്ടാക്കി.

إرسال تعليق

0 تعليقات