banner

ഗുജറാത്തില്‍ ഫ്രൂട്ട് ജ്യൂസ് ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയില്‍ രണ്ട് മരണം, മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്

അഹമ്മദാബാദ് : ഗുജറാത്തിലെ താപി ജില്ലയില്‍ പുതുതായി നിര്‍മ്മിച്ച ഫാക്ടറിയിലുണ്ടായ വന്‍ സ്ഫോടനത്തില്‍ രണ്ട് തൊഴിലാളികള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഫാക്ടറിയുടെ പ്രവര്‍ത്തനം ആരംഭിക്കാനിരിക്കെയാണ് സ്ഫോടനം ഉണ്ടായത്. വിര്‍പോര്‍ ഗ്രാമത്തില്‍ പുതുതായി നിര്‍മ്മിച്ച ഫ്രൂട്ട് ജ്യൂസ് ഫാക്ടറിയിലാണ് സംഭവം. ഫാക്ടറിയില്‍ യന്ത്രസാമഗ്രികള്‍ സ്ഥാപിക്കുന്നതിനിടെ ഒരു ഭാഗം പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിത്തെറിയുടെ തീവ്രതയില്‍ യന്ത്രഭാഗം മീറ്ററുകളോളം തെറിച്ച് റോഡിന് കുറുകെയുള്ള കൃഷിയിടത്തില്‍ പതിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. അഞ്ച് തൊഴിലാളികലാണ് സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്നത്. രണ്ട് തൊഴിലാളികള്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മറ്റ് മൂന്ന് പേരെ ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

0 Comments