banner

ഇറച്ചിക്കടയിൽ കഞ്ചാവ് വിൽപ്പന!, പലകയുടെ അടിയില്‍ ഒളിപ്പിച്ച് മാസങ്ങളായി മയക്കുമരുന്ന് ഉള്‍പ്പെടെ വിൽപ്പന നടത്തിയിരുന്നതായി എക്സൈസ്, രണ്ടു യുവാക്കൾ പിടിയിൽ

ഗാന്ധിനഗര്‍ : കോട്ടയം സംക്രാന്തിയില്‍ ഇറച്ചിക്കടയില്‍ കഞ്ചാവ് വില്‍പന നടത്തിയ രണ്ടുപേരെ എക്‌സൈസ് സംഘം പിടികൂടി. പെരുമ്പായിക്കാട് സംക്രാന്തി പഴയ എം.സി റോഡിനോട് ചേര്‍ന്നുള്ള ചീമാച്ചേരില്‍ സാബുവിന്റെ കോഴിയിറച്ചി കടയിലെ തൊഴിലാളികളായ റഷിദുള്‍ ഹക്ക് (28), ഹബീബുള്ള (23) എന്നിവരാണ് അറസ്റ്റിലയത്. ഇരുവരും അസം സ്വദേശികളാണ്.

ഇറച്ചിവെട്ടുന്ന പലകയുടെ അടിയില്‍ ഒളിപ്പിച്ച് മാസങ്ങളായി ഇവര്‍ മയക്കുമരുന്ന് ഉള്‍പ്പെടെ വില്‍പന നടത്തിവരുകയായിരുന്നുവെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എക്‌സൈസ് കോട്ടയം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഇ.പി സിബിയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ നാളുകളായി നിരീക്ഷിച്ചു വരികയായിരുന്നു. കോഴിക്കടയില്‍ നിരവധി ചെറുപ്പക്കാരുടെ സാന്നിധ്യം മനസ്സിലാക്കിയ എക്‌സൈസ് സംഘം വേഷം മാറിയാണ് ഇവരെ നിരീക്ഷിച്ചിരുന്നത്. ഇറച്ചി വാങ്ങി പോകുന്നവരുടെ കൈയ്യില്‍ കഞ്ചാവു പൊതി കൊടുക്കുന്നതായിരുന്നു ഇവരുടെ രീതി. വില്‍പന നേരിട്ടുകണ്ട എക്‌സൈസ് സംഘം ഇവരെ പിടികൂടുകയായിരുന്നു. ഇവരുടെ കൈയ്യില്‍ നിന്നും വില്‍പനക്കായി സൂക്ഷിച്ചിരുന്ന 50 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.

Post a Comment

0 Comments