അഞ്ചാലുംമൂട് തൃക്കരുവയിൽ ഉലക്ക കൊണ്ടുള്ള പ്രഹരമേറ്റ് യുവാവ് മരിച്ചു
Sunday, February 05, 2023
ചെന്നൈ : വിമാനയാത്രക്കിടെ എമർജൻസി വാതിൽ തുറക്കാൻ ശ്രമം. ഡൽഹി-ചെന്നൈ ഇൻഡിഗോ വിമാനത്തിൽ ഇന്ന് പുലർച്ചയാണ് സംഭവം. ഡൽഹിയിൽ നിന്ന് പുറപ്പെട്ട വിമാനത്തിന്റെ എമർജൻസി വാതിൽ യാത്രക്കാരൻ തുറക്കാൻ ശ്രമിച്ചത് ഒരു ജീവനക്കാരന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.
മറ്റ് ജീവനക്കാർ എത്തി ശ്രമം തടഞ്ഞെങ്കിലും സംഭവം സഹയാത്രക്കാരിൽ പരിഭ്രാന്തി ഉണ്ടാക്കി. ചെന്നൈയിൽ എത്തിയ ഉടനെ ഇയാളെ സിഐഎസ്എഫിന് കൈമാറി. ഇൻഡിഗോ കമ്പനിയുടെ പരാതിയിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
0 Comments