തിരുവനന്തപുരം : എസ്ഐക്കെതിരെ കേസെടുപ്പിച്ച സി ഐ ക്ക് സസ്‌പെൻഷൻ. പാറശാല എസ് എച്ച് ഒ ആസാദ് അബ്ദുൽ കലാമിനെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. സംഭവം വന്‍വിവാദമായി തുടരവേയാണ് സിഐയ്ക്ക് സസ്പെന്‍ഷന്‍ വന്നത്. റോഡിൽ നിന്ന ആളെ മർദിച്ചെന്ന് ആരോപിച്ചു എസ്ഐക്കെതിരെ കേസ് എടുപ്പിച്ച സിഐ.ക്കെതിരെ പോലീസ് സേനയിലും രോഷമുയര്‍ന്നിരുന്നു.
പാറശ്ശാല പോലീസ് സ്റ്റേഷനിലെ എസ്. ഐ. ഗ്ലാഡ്സ്റ്റൺ മത്തിയാസിനെതിരെയാണ് സിഐ യുടെ നിർദ്ദേശപ്രകാരം മേലുദ്യോഗസ്ഥരുടെ അനുവാദം ഇല്ലാതെ കേസ് രജിസ്റ്റർ ചെയ്തത്. പാറശ്ശാല കടയിവിള ആരുതി വീട്ടിൽ വേലായുധൻ മകൻ ഗോപകുമാറിന്റെ പരാതിയിലായിരുന്നു കേസ്.
പാറശ്ശാല സർക്കാർ ആശുപത്രി ജംഗ്ഷനിലുള്ള പൂക്കടക്കു മുന്നിൽ വച്ച് രാത്രി പട്രോളിംഗിനെത്തിയ എസ് ഐ. ഗ്ലാഡ്സ്റ്റൺ പരാതിക്കാരനെ തെറി വിളിക്കുകയും ജീപ്പിൽ ഇരുന്നുകൊണ്ട് ലാത്തികൊണ്ട് മര്‍ദ്ദിക്കുകയും ചെയ്തുവെന്നായിരുന്നു പരാതി. അടുത്ത ദിവസം പുലർച്ചെ ഗോപകുമാറിന്റെ മൊഴി വാങ്ങി എസ് ഐ ക്ക് എതിരെ കേസ് എടുക്കുകയായിരുന്നു. തെറി വിളി, ദേഹോപദ്രേവം എന്നീ കുറ്റങ്ങൾ ആണ് എഫ്ഐആറില്‍ ചുമത്തിയിട്ടുള്ളത്.
സിഐയ്ക്ക് എതിരെ കേസ് പോലീസുകാരുടെ രോഷം ഉയര്‍ന്നപ്പോള്‍ രണ്ടു ദിവസം കഴിഞ്ഞു എസ് ഐ. യുടെ മൊഴി വാങ്ങി ഗോപകുമാറിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. തെറി വിളി, മർദ്ദനം, കുറ്റകരമായ ഭയപ്പെടുത്തൽ, കൃത്യ നിർവഹണം തടസ്സപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. വ്യാപാരി വ്യവസായികൾ അടുത്ത ദിവസം ഹർത്താൽ പ്രെഖ്യാപിക്കുമെന്ന് പറഞ്ഞതിനെ തുടർന്നാണ് എസ്. ഐ. ക്കെതിരെ അന്ന് രാത്രി തന്നെ കേസ് എടുത്തത് എന്നാണ് സിഐ യുടെ വിശദീകരണം.സംഭവത്തേക്കുറിച്ച് ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
0 Comments