പേര് മാറ്റവുമായി ബന്ധപ്പെട്ട് എന്തെങ്കിലും നിലപാട് എടുക്കുന്നുണ്ടെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ തന്നെ അത് അറിയിക്കും. ജി 20ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് പ്രതിപക്ഷം ഇത്തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കോണ്‍ഗ്രസിന്് ഒരിക്കലും ഭാരതം എന്ന പേരിനോട് അനുഭാവ പൂര്‍ണമായ നിലപാട് ഉണ്ടായിരുന്നില്ല എന്നും അനുരാഗ് ഠാക്കൂര്‍ വിമര്‍ശിച്ചു.
ജി 20 ഉച്ചകോടിക്ക് രാഷ്ട്രപതി നല്‍കിയ ക്ഷണക്കത്തില്‍ പ്രസിഡന്റ് ഓഫ് ഇന്ത്യ എന്നതിന് പകരം പ്രസിഡന്റ് ഓഫ് ഭാരത് എന്ന് ചേര്‍ത്തതാണ് വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ജി 20യുടെ പ്രതിനിധി കാര്‍ഡുകളിലും ഇന്ത്യ എന്നതിന് പകരം ഭാരത് എന്നാക്കി മാറ്റിയിട്ടുണ്ട്.
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയും നേരത്തെ രാജ്യത്തിന്റെ പേര് ഭാരത് എന്നാക്കി മാറ്റണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. അതിന് ശേഷം ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് തന്നെ രാജ്യത്തിന്റെ പേര് ഭാരത് എന്നാക്കി മാറ്റണമെന്ന് അറിയിച്ചിരുന്നു. രാജ്യത്തിന്റെ പേര് ലോകത്ത് എവിടെ പോയാലും ഭാരത് എന്ന് തന്നെയായി നിലനില്‍ക്കും. സംസാരത്തിലും എഴുത്തിലും ഭാരത് എന്ന് തന്നെ പറയണം എന്നുമായിരുന്നു മോഹന്‍ ഭാഗവത് പറഞ്ഞത്.
0 Comments