banner

ചാമ്പ്യൻസ് ബോട്ട് ലീഗ്; ജലരാജാക്കൻമാരായി വാട്ടർ മെട്രോ

കൊച്ചി : എറണാകുളം മറൈൻ ഡ്രൈവിൽ നടന്ന മൂന്നാമത് ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരത്തിൽ ജലരാജാക്കൻമാരുടെ കിരീടം തുഴയെറിഞ്ഞ് ഉറപ്പിച്ച് കൊച്ചി വാട്ടർ മെട്രോ. ഇരുട്ടുകുത്തി പ്രാദേശിക വള്ളങ്ങളുടെ വിഭാഗത്തിൽ കൊച്ചി വാട്ടർ മെട്രോ ജേതാക്കളായി. കൊച്ചി വാട്ടർ മെട്രോയ്ക്കായി തുഴയെറിഞ്ഞ താണിയൻ എന്ന വള്ളമാണ് ഇരുട്ടുകുത്തി എ വിഭാഗത്തിൽ ഒന്നാമതായത്. മത്സരത്തിന് ശേഷം കൃത്യം ആറ് മണിക്ക് കൊച്ചി വാട്ടർ മെട്രോ ഹൈ കോർട്ട് - വൈപ്പിൻ റൂട്ടിൽ സർവീസ് പുനരാരംഭിച്ചു.

إرسال تعليق

0 تعليقات