banner

പുതുപ്പള്ളിയില്‍ പുതുചരിതം!, ചാണ്ടി ഉമ്മന്റെ ലീഡ് 35,000 കടന്നു

കോട്ടയം : പുതുപ്പള്ളിയില്‍ വന്‍ ഭൂരിപക്ഷത്തിലേക്ക് കുതിച്ച് ചാണ്ടി ഉമ്മന്‍. വോട്ടെണ്ണല്‍ മണിക്കൂറുകൾ പിന്നിടുമ്പോൾ യുഡിഎഫ് ലീഡ് നില 35000ത്തിന് മുകളിലേക്ക് ഉയര്‍ന്നു. കോട്ടയം ബസേലിയസ് കോളേജ് ഓഡിറ്റോറിയത്തില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. വോട്ടെണ്ണല്‍ നടന്ന ഒരു പഞ്ചായത്തിലും ലീഡ് ചെയ്യാന്‍ ജെയ്ക് സി തോമസിനായില്ല. നേരെ പകുതി വോട്ട് മാത്രമാണ് അദേഹം നേടുന്നത്. നാലക്കത്തിലേക്കെത്താന്‍ തന്നെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ലിജിന്‍ ലാല്‍ ഏറെ വിയര്‍ത്തു.

Post a Comment

0 Comments