banner

ശ്രീകൃഷ്‌ണ‌ ജയന്തി സ്‌നേ‌ഹത്തിന്റെയും സന്തോഷത്തിന്റെയും പ്രകാശം നിറയുന്നതാവട്ടെ!, ആശംസയുമായി ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയൻ


തിരുവനന്തപുരം : ശ്രീകൃഷ്‌ണ ജയന്തി സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും പ്രകാശം നിറഞ്ഞതാകട്ടെയെന്ന് ആശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അധർമ്മങ്ങൾക്കെതിരായ ധർമ്മ കാരുണ്യത്തിന്റെയും സഹാനുഭൂതിയുടെയും പ്രതീകമായാണ് ഭക്തജനങ്ങൾ ശ്രീകൃഷ്‌ണ സങ്കൽപത്തെ നെഞ്ചേറ്റുന്നത്. 

ഈ ശ്രീകൃഷ്‌ണ ജയന്തി സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും പ്രകാശം നിറഞ്ഞു പരക്കാനുള്ള സന്ദേശം ഉറപ്പിക്കുന്നതാകട്ടെയെന്നും എല്ലാവർക്കും ആശംസകൾ നേരുന്നതായും മുഖ്യമന്ത്രി ഫേസ്‌ബുക്കിൽ കുറിച്ചു.

Post a Comment

0 Comments