പാലക്കാട് : നെന്മാറയിൽ പാർട്ടി ഭരണത്തിലുള്ള സർവീസ് സഹകരണ ബാങ്കിനെതിരെ അഴിമതി ആരോപണവുമായി മുൻ സിപിഐഎം നേതാവ്. വല്ലങ്ങി - വിത്തനശ്ശേരി സർവീസ് സഹകരണ ബാങ്ക് അധികൃതർ വായ്പ ക്രമക്കേടിലൂടെ സാമ്പത്തിക നേട്ടം ഉണ്ടാക്കിയെന്ന് സിപിഐഎം മുൻ ലോക്കൽ കമ്മിറ്റി അംഗം വി.അനിൽകുമാർ സിപിഎം സംസ്ഥാന കമ്മിറ്റിക്കാണ് പരാതി നൽകിയത്.
4.65 ലക്ഷം രൂപയ്ക്ക് വാങ്ങിയ വസ്തുവിന് ആധാരം രജിസ്റ്റർ ചെയ്തതിന്റെ അടുത്ത ദിവസം തന്നെ 25 ലക്ഷം രൂപ വായ്പ നൽകിയെന്നും, മതിയായ രേഖകൾ സ്വീകരിക്കാതെയാണ് സിപിഐഎം നേതാക്കൾ നടക്കുന്ന ഭരണസമിതി വായ്പ അനുവദിച്ചതെന്നും അനിൽകുമാർ പാർട്ടിക്ക് നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ ബാങ്ക് അധികൃതർക്കെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസും രംഗത്തെത്തി. എന്നാൽ വായ്പ സംബന്ധിച്ച് യാതൊരു ക്രമക്കേടും നടന്നിട്ടില്ലെന്നും, ആരോപണത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ബാങ്ക് അധികൃതർ അറിയിച്ചു.
0 Comments