Latest Posts

എ.എഫ്.സി ചാമ്പ്യൻസ് ലീഗിൽ അൽ നസ്റിന് രണ്ട് ഗോളിൻ്റെ ജയം, 1000 മത്സരങ്ങൾ പൂർത്തിയാക്കിയ റെക്കോർഡിൽ ക്രിസ്റ്റ്യാനോ

തെഹ്‌റാന്‍ : എ.എഫ്.സി ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ സൗദി അൽ നസ്റിന് ഏകപക്ഷീയമായ രണ്ട് ഗോളിന് വിജയം. ഇറാൻ ക്ലബ് പെർസെപോളിസിനെയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ അടങ്ങുന്ന അൽ നസ്ർ പരാജയപ്പെടുത്തിയത്.

ഇറാനീയൻ ക്ലബിൻ്റെ ഡാനിയൽ ഇസ്മായിലിഫറിൻ്റെ സെൽഫ് ഗോളിലൂടെയാണ് അറുപത്തി രണ്ടാം മിനുട്ടിൽ സൗദി ക്ലബ് മുന്നിലെത്തിയത്. എഴുപത്തിരണ്ടാം മിനിട്ടിൽ മുഹമ്മദ് ഖാസിം പെർസെ പോളിൻ്റെ വല കുലുക്കിയതോടെ അൽ നസ്ർ ഏകപക്ഷീയമായ വിജയം ഉറപ്പിച്ചു. വിജയത്തോടെ ലീഗിലെ ഗ്രൂപ്പ് ഇയിൽ അൽ നസ്ർ ഒന്നാം സ്ഥാനം നിലനിർത്തി.

ഗോളടിക്കാൻ കഴിഞ്ഞില്ലെങ്കിലും മറ്റൊരു ചരിത്രം കുറിക്കാൻ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കായി. അന്താരാഷ്ട്ര മത്സരങ്ങളും ക്ലബ് മത്സരങ്ങളും ഉൾപ്പെടെ കരിയറിൽ ആയിരം മത്സരം പൂർത്തിയാക്കിയിരിക്കുകയാണ് ക്രിസ്റ്റ്യാനോ. 1000 മത്സരങ്ങളിൽ 725 ഗോളുകളാണ് ക്രിസ്റ്റ്യാനോ ഇതുവരെ അടിച്ചുകൂട്ടിയിരിക്കുന്നത്. ആയിരം മത്സരങ്ങളിൽ 666 വിജയങ്ങൾ സ്വന്തമാക്കാൻ താരത്തിനായി.

0 Comments

Headline