banner

'മന്ത്രിസഭാ പുനസംഘടനയില്‍ ചര്‍ച്ച പിന്നീട്' - ഇപി ജയരാജന്‍

മന്ത്രിസഭ പുനസംഘടനയില്‍ ചര്‍ച്ച പിന്നിടെന്ന് എല്‍ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. മുന്നണി യോഗത്തിലായിരുന്നു അദ്ദേഹം നിലപാട് വ്യക്തമാക്കിയത് .മന്ത്രിസ്ഥാനം വേണമെന്ന് എംവി ശ്രേയാംസ് കുമാര്‍ ആവശ്യപ്പെട്ടപ്പോഴായിരുന്നു ജയരാജന്റെ പ്രതികരണം. സി പി ഐ എമ്മിന്റെ തീരുമാനം എല്‍ജെഡിയോടും ആര്‍എസ്പി ലെനിനിസ്റ്റിനോടും പ്രത്യേകം ചര്‍ച്ച നടത്താനാണ്. ഉഭയകക്ഷി ചര്‍ച്ചയാണ് ലക്ഷ്യം.

മന്ത്രിസഭാ പുനസംഘടനയില്‍ എല്‍ജെഡി സാധ്യത തള്ളി ഘടകക്ഷികളും രംഗത്തുവന്നിരുന്നു. ആര്‍ക്കൊക്കെ മന്ത്രിസ്ഥാനം എന്നത് മുന്നണി നേരത്തെ തീരുമാനിച്ചിട്ടുണ്ട് എന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. ആന്റണി രാജുവോ, അഹമ്മദ് ദേവര്‍കോവിലോ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. മറ്റൊരു ചര്‍ച്ചയും പുനഃസംഘടനയും ഇല്ല എന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ധാരണ ഇല്ലാത്ത കക്ഷികളാണ് ഇവര്‍. അവര്‍ക്ക് മന്ത്രിസ്ഥാനം ഇല്ലെന്നാണ് ധാരണ. അതില്‍ തര്‍ക്കം ഇല്ല. മന്ത്രിസ്ഥാനം ആര്‍ക്കൊക്കെ എന്നത് മുന്നണി നേരത്തെ തീരുമാനിച്ചട്ടുണ്ട്. അഭ്യൂഹം പ്രചരിപ്പിക്കുന്നതിന് പിന്നിലെ വികാരം മനസിലാകുന്നില്ല. രണ്ടര വര്‍ഷത്തില്‍ മന്ത്രിസ്ഥാനം കൈമാറുമെന്ന് തീരുമാനിച്ചിരുന്നതാണ് എന്നും അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments