banner

കുരുന്നു ജീവന് താങ്ങാവാൻ ന്യൂസ് പേപ്പർ ചലഞ്ചുമായി ഡി വൈ എഫ് ഐ പ്രാക്കുളം ഫ്രണ്ട്സ് ക്ലബ് യൂണിറ്റ്!, നിങ്ങൾക്കും പങ്കാളിയാകാം


കുടൽ സംബന്ധമായ ഗുരുതര അസുഖം ബാധിച്ച് ചികിത്സയിൽ കഴിയുന്ന പത്തു വയസ്സുകാരിയെ സഹായിക്കുന്നതിനായി ന്യൂസ് പേപ്പർ ചലഞ്ചുമായി ഡി.വൈ.എഫ്.ഐ പ്രവർത്തകർ. എറണാകുളം അമൃത ആശുപത്രിയിൽ തുടരുന്ന അഞ്ചാലുംമൂട് പ്രാക്കുളം സ്വദേശി ശ്രീലാലിൻ്റെ മകൾ അനം ഗായത്രി ലാലിൻ്റെ ചികിത്സാർത്ഥമാണ് ഡി.വൈ.എഫ്.ഐ പ്രാക്കുളം ഫ്രണ്ട്സ് യൂണിറ്റിൻ്റെ നേതൃത്വത്തിിൽ ഈ മാസം പത്തിന് ന്യൂസ് പേപ്പർ ചലഞ്ച് സംഘടിപ്പിക്കുന്നത്.
വീടുകളിൽ നിന്നു ന്യൂസ് പേപ്പർ ശേഖരിച്ച് അത് വിറ്റ് ലഭിക്കുന്ന പണം കൊണ്ട് ആ കുടുംബത്തിന് കൈമാറും.  ന്യൂസ് പേപ്പർ നൽകി സഹായിക്കാൻ ആഗ്രഹമുള്ളവർ ഞായറാഴ്ച്ച രാവിലെ മുതൽ താഴെ തന്നിരിക്കുന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് പ്രതിനിധികൾ അറിയിച്ചു. സുനു മോഹൻ - +91 97458 11378, വിഷ്ണുജയസൂര്യ - +91 7593918948, രാഗിത - +91 91883 56201.

അതേ സമയം, ഭീമമായ തുക കുട്ടിയുടെ തുടർ ചികിത്സയ്ക്ക് കരുതേണ്ടി വരുമെന്നാണ് ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചത്. സാമ്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്ന കുടുംബമായതിനാൽ ഈ ചിലവ് ചിന്തിക്കാവുന്നതിലും അപ്പുറമാണ് ഈ കുടുംബത്തിന്. ചികിത്സാ സഹായം അഭ്യർത്ഥിച്ചു കൊണ്ട് സന്നദ്ധ സംഘടനകളും മറ്റ് പ്രവർത്തകരും രംഗത്തുണ്ട്.

കുരുന്ന് ജീവൻ രക്ഷിക്കുന്നതിനായി സഹായിക്കാൻ സന്മനസ്സുള്ളവർ ദയവായി താഴെ നൽകിയിട്ടുള്ള അക്കൗണ്ട് നമ്പറിലേക്കോ ഗൂഗിൾ പേ നമ്പറിലേക്കോ പണമയക്കാവുന്നതാണ്. 
A/c Name - Sreelal G
A/c No - 6736 3800 484
Bank - SBI
Branch - Kadavoor 
IFSC code - SBIN0008263
Gpay No - 9809285755
Gpay id - kannananam@oksbi

Post a Comment

0 Comments