banner

'ഒരുവട്ടംകൂടി'...കൊട്ടാരക്കര മുട്ടറ ജി.എച്ച്.എസ്.എസ് & വിഎച്ച്എസ്ഇയിൽ പൂർവ്വ വിദ്യാർത്ഥി സംഗമവും അധ്യാപക കൂട്ടായ്മയും നാളെ!, ഉദ്ഘാടനം ചെയ്യുക ധനമന്ത്രി കെ.എൻ ബാലഗോപാൽ


കൊട്ടാരക്കര : മുട്ടറ ഗവൺമെൻറ് ഹയർ സെക്കൻഡറി ആൻഡ് വിഎച്ച്എസ്ഇ സ്കൂളിൻറെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായുള്ള പൂർവ്വ വിദ്യാർത്ഥി സംഗമവും അധ്യാപക കൂട്ടായ്മയും നാളെ രാവിലെ 9ന് ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. ജില്ലാ പഞ്ചായത്തംഗം ജയശ്രീ വാസുദേവൻ പിള്ള അധ്യക്ഷയാകും.സ്കൂളിൻറെ സമഗ്ര വികസനത്തിൽ പൂർവ്വ വിദ്യാർത്ഥികളുടെ കൂടി പങ്കാളിത്തത്തോടെ കൂടുതൽ കാര്യങ്ങൾ ചെയ്യാനാകും എന്നാണ് സംഘാടകർ വിലയിരുത്തുന്നത്. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് ഉണ്ടാകുന്ന അധിക ചെലവ് സ്കൂൾ ബസ്സുകൾ ഓടിക്കുന്നതുമൂലമുള്ള നഷ്ടം സ്കൂളിൽ ഉണ്ടാകുന്ന മറ്റ് നിത്യ ചെലവുകൾ എന്നിവയ്ക്കെല്ലാം ആവശ്യമായ സാമ്പത്തികം കൂട്ടായ്മയുടെ സഹായത്തോടെ കണ്ടെത്താം. കൂടാതെ വിദ്യാർഥികൾക്ക് കായിക കലാപരിസ്ഥിതി വിവിധ മേളകളുടെ നടത്തിപ്പിനും പൂർവ്വ വിദ്യാർത്ഥികളുടെ സേവനം ലഭ്യമാകും. വെറുമൊരു കൂട്ടായ്മ എന്നതിനപ്പുറം വിശാല കാഴ്ചപ്പാട് എല്ലാ പൂർവ്വ വിദ്യാർത്ഥികളെയും ഒരു കുടക്കീഴിൽ എത്തിക്കുകയാണ് ലക്ഷ്യമെന്ന് വാർത്താ സമ്മേളനത്തിൽ ഹയർസെക്കൻഡറി പ്രിൻസിപ്പൽ എസ് ശ്രീനിവാസൻ വിഎച്ച്എസ്ഇ പ്രിൻസിപ്പൽ വി.പ്രിയ പിടിഎ പ്രസിഡൻറ് ജി.പി സജിത് കുമാർ, അജയകുമാർ, രഞ്ജിത് കുമാർ, ബിനു ശങ്കർ എന്നിവർ പറഞ്ഞു.

Post a Comment

0 Comments