Latest Posts

ആനക്കൊമ്പ് കേസിൽ നടൻ മോഹന്‍ലാലിന് ആശ്വാസം!, കേസിലെ തുടർ നടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി

പെരുമ്പാവൂര്‍ : മോഹന്‍ലാല്‍ പ്രതിയായ ആനകൊമ്പ് കേസ് ആറു മാസത്തേക്ക് സ്റ്റേ ചെയ്ത് ഹൈക്കോടതി. വിചാരണയ്ക്കായി മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ള പ്രതികളോടു അടുത്തമാസം പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ നേരിട്ടു ഹാജരാകാന്‍ അറിയിച്ചിരുന്നു. ഇതിലുള്ള തുടര്‍നടപടികളാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ അപേക്ഷ തള്ളിക്കൊണ്ടാണ് ഉത്തരവ്. ഇത് പൊതുതാത്പര്യത്തിനു വിരുദ്ധമാണെന്ന് പറഞ്ഞാണ് കോടതി ആവശ്യം തള്ളിയത്.

2011ല്‍ മോഹന്‍ലാലിന്‍റെ തേവരയിലെ വീട്ടില്‍ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ അനധികൃതമായി ആനക്കൊമ്പ് കൈവശം വച്ചതായി കണ്ടെടുത്തിരുന്നു. ഇതിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് വനം വകുപ്പിന് കൈമാറി. കഴിഞ്ഞ വര്ഷം മോഹന്‍ലാലിനെ ഒന്നാം പ്രതിയാക്കി വനംവകുപ്പ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

ഇതിനെതിരെ നടന്‍ സത്യവാങ്ങ്മൂലം നല്‍കിയിരുന്നു. ആനക്കൊമ്പ് കൈവശം വെക്കുന്നതില്‍ മുന്‍കാല പ്രാബല്യത്തോടെ അനുമതി ഉണ്ടെന്നും കേസിലൂടെ തന്റെ പ്രതിച്ഛായ മോശമാക്കാന്‍ ശ്രമിക്കുന്നെന്നും സത്യവാങ്ങ്മൂലത്തില്‍ ആരോപിച്ചു. കേസ് വന്യജീവി സംരക്ഷണത്തിന്റെ പരിധിയില്‍ വരുന്നതല്ലാത്തതിനാല്‍ പിന്‍വലിച്ചിരുന്നു. കൊമ്പ് സൂക്ഷിക്കാനുള്ള ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അനുമതിയും നല്‍കിയിരുന്നു.

എന്നാല്‍ കൊമ്പ് കാട്ടാനയുടേതല്ലെന്നു പറഞ്ഞ് ഏറണാകുളം സ്വദേശി പി.പി പൗലോസ് നല്‍കിയ കേസില്‍ നടന് സമന്‍സ് അയച്ചിരുന്നു. ഹര്‍ജിക്കാരന്റെ അവശ്യം പ്രശസ്തി മാത്രമാണെന്ന് വനംവകുപ്പ് കോടതിയെ ധരിപ്പിച്ചിരുന്നു. എങ്കിലും കുറ്റപത്രം നല്‍കാനാണ് കോടതി നിര്‍ദേശിച്ചത്.

0 Comments

Headline