banner

കൈവിടല്ലെ ഈ പത്തു വയസ്സുകാരിയെ!, എറണാകുളം അമൃതയിൽ കൊല്ലം സ്വദേശിനിയായ വിദ്യാർഥിനി സുമനസ്സുകളുടെ കാരുണ്യം തേടുന്നു, ചികിത്സാ ചെലവ് താങ്ങാവുന്നതിലും അധികം


അഞ്ചാലുംമൂട് : കുടൽ സംബന്ധമായ ഗുരുതര അസുഖം ബാധിച്ച് ചികിത്സയിൽ കഴിയുന്ന പത്തു വയസ്സുകാരി സുമനസ്സുകളുടെ കാരുണ്യം തേടുന്നു. അഞ്ചാലുംമൂട് പ്രാക്കുളം സ്വദേശി ശ്രീലാലിൻ്റെ  മകൾ അനം ഗായത്രി ലാൽ ആണ് എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നത്.

ഭീമമായ തുക തുടർ ചികിത്സയ്ക്ക് കരുതേണ്ടി വരുമെന്നാണ് ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചത്. സാമ്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്ന കുടുംബമായതിനാൽ ഈ ചിലവ് ചിന്തിക്കാവുന്നതിലും അപ്പുറമാണ് ഈ കുടുംബത്തിന്. ചികിത്സാ സഹായം അഭ്യർത്ഥിച്ചു കൊണ്ട് സന്നദ്ധ സംഘടനകളും മറ്റ് പ്രവർത്തകരും രംഗത്തുണ്ട്.

കുരുന്ന് ജീവൻ രക്ഷിക്കുന്നതിനായി സഹായിക്കാൻ സന്മനസ്സുള്ളവർ ദയവായി താഴെ നൽകിയിട്ടുള്ള അക്കൗണ്ട് നമ്പറിലേക്കോ ഗൂഗിൾ പേ നമ്പറിലേക്കോ പണമയക്കാവുന്നതാണ്. 

A/c Name - Sreelal G
A/c No - 6736 3800 484
Bank - SBI
Branch - Kadavoor 
IFSC code - SBIN0008263
Gpay No - 9809285755
Gpay id - kannananam@oksbi

Post a Comment

0 Comments