banner

കലാവേദിയുടെ പുലികളി ഇന്ന്!, കടവൂരിൽ നിന്ന് അഞ്ചാലുംമൂട്ടിലേക്ക്, പങ്കെടുക്കുക നൂറിൽപ്പരം കലാകാരന്മാർ


അഞ്ചാലുംമൂട് : കോട്ടയ്ക്കകം കലാവേദിയുടെ തൃശ്ശൂർ പുലികളി ഘോഷയാത്ര ഇന്ന് നടക്കും. വൈകിട്ട് മൂന്നരയോടെ നൂറിൽപ്പരം കലാകാരന്മാരെ അണിനിരത്തി കടവൂരിൽ നിന്ന് അഞ്ചാലുംമൂട്ടിലേക്കാണ് പുലി കളി ഘോഷയാത്ര സംഘടിപ്പിച്ചിരിക്കുന്നത്. കോട്ടയ്ക്കകം കലാവേദിയുടെ 55 ആം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന പെരിനാട് ഫെസ്റ്റിനോടനുബന്ധിച്ചാണ് പുലികളി. 
 തൃശ്ശൂരിൽ നിന്നുള്ള പുലിക്കളി കലാകാരന്മാരാണ് ഇവിടെയും എത്തുക.

അതേ സമയം, ഓണാഘോഷത്തിന്‍റെ ഭാഗമായി തൃ​ശൂ​രിന്‍റെ ​ന​ഗ​രവീഥികൾ പലപ്പോഴും കീഴടക്കുന്നത് പുലിക്കളി കലാകാരന്മാരാണ്. മുന്നൂറോളം പുലികളാണ് തൃശൂരിന്‍റെ തെരുവുകളിലിറങ്ങുക. ഇത്തവണ മൂന്ന് പെൺപുലികളും രംഗത്തിറങ്ങിയിരുന്നു. സ്വരാജ് റൗണ്ടിലാണ് പുലിക്കളി ടീമുകൾക്ക് വിധികർത്താക്കൾ മാർക്കിട്ടത്. ക​ഴി​ഞ്ഞ​വ​ർ​ഷങ്ങളിൽ പ്ര​ള​യ​ക്കെ​ടു​തി​യു​ടെയും കൊവിഡിൻ്റെയും സാ​ഹ​ച​ര്യ​ത്തി​ൽ പുലിക്കളി നടന്നിരുന്നില്ല.

Post a Comment

0 Comments