കൊല്ലം : വീടിന് തീയിട്ടതിന് പിന്നാലെ ഗൃഹനാഥൻ ജീവനൊടുക്കി. കുട്ടിക്കാട് സ്വദേശി അശോകനാണ് തൂങ്ങി മരിച്ചത്. കുടുംബപ്രശ്‌നത്തെ തുടര്‍ന്നാണ് ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ ദിവസം അശോകനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
അശോകന് ഒരു മകളാണ് ഉള്ളത്. അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഇയാളുടെ മകള്‍ പ്രണയിച്ചയാള്‍ക്കൊപ്പം ഇറങ്ങിപ്പോയിരുന്നു. കഴിഞ്ഞ വര്‍ഷം ഭര്‍ത്താവിനോട് പിണങ്ങി മകള്‍ തിരിച്ചെത്തി. എന്നാല്‍ യുവതിയുടെ ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് വിളിപ്പിക്കുകയും ദമ്ബതികള്‍ തമ്മിലുള്ള പ്രശ്നം ഒപ്പുതീര്‍പ്പാക്കുകയും ചെയ്തു.
മകള്‍ വീണ്ടും ഭര്‍ത്താവിനൊപ്പം പോയതില്‍ അശോകൻ മനോവിഷമം നേരിട്ടിരുന്നു. തിരികെ പോകുന്നതിന് മകളെ സഹായിച്ചുവെന്ന് ആരോപിച്ച് ഭാര്യയേയും ഇയാള്‍ വീട്ടില്‍ നിന്നും ഇറക്കി വിട്ടു. പിന്നാലെ വീടിന് തീ കൊളുത്തിയ ശേഷം ജീവനൊടുക്കുകയായിരുന്നു. സംഭവ സമയത്ത് അശോകൻ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികളാണ് പോലീസില്‍ വിവരം അറിയിച്ചത്.
0 Comments