banner

ഇന്ന് ജന്മാഷ്ടമി!, കൊല്ലത്തെ നഗരവീഥികളിലെല്ലാം അമ്പാടിക്കണ്ണൻ, ജില്ലയിൽ അഞ്ചുലക്ഷത്തോളം പേർ ശോഭായാത്രകളിൽ പങ്കെടുത്തു


കൊല്ലം : ജന്മാഷ്ടമി ദിനമായ ഇന്ന് നാടെങ്ങും ഉത്സവ പ്രതീദിയിലായിരുന്നു ആഘോഷങ്ങൾ. മഹാവിഷ്ണുവിന്റെ  ദശാവതാരങ്ങളിൽ ഒൻപതാമത്തെ അവതാരമായ ശ്രീകൃഷ്ണന്റെ ജന്മദിനം അത്രയും പ്രാധാന്യത്തോടെയാണ് വിശ്വാസികൾ വരവേറ്റത്. ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും ഘോഷയാത്രകളും ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി ജില്ലയിൽ സംഘടിപ്പിച്ചിരുന്നു. ആഘോഷങ്ങളുടെ ഭാഗമായുള്ള ഉറിയടി വീക്ഷിക്കാൻ ക്ഷേത്രങ്ങളിൽ നൂറു കണക്കിന് ഭക്തർ  തടിച്ചുകൂടിയിരുന്നു. ‘അകലട്ടെ ലഹരി ഉണരട്ടെ മൂല്യവും ബാല്യവും’ എന്ന മുദ്രാവാക്യം മുൻ നിർത്തിയാണ് ഇത്തവണ ജന്മാഷ്ടമി ആഘോഷങ്ങളുടെ തുടക്കം. ജില്ലയിൽ അഞ്ഞൂറിലധികം ചെറുശോഭായാത്രകളും 150 മഹാശോഭായാത്രകളും 17 സാംസ്‌കാരിക സമ്മേളനങ്ങളും ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ നടന്നു. അഞ്ചുലക്ഷത്തോളം പേർ ശോഭായാത്രകളിൽ പങ്കെടുത്തു. ഒരുലക്ഷത്തോളം വരുന്ന കുട്ടികൾ അമ്പാടിക്കണ്ണൻ, രാധ, ഭാരതാംബ, പാർവതി, ലക്ഷ്മി ദേവീ, സരസ്വതി ദേവി, സീത, മുരുകൻ, ഹനുമാൻ, ശിവൻ, ലക്ഷ്മണൻ, ഭരതൻ, ശത്രുഘ്‌നൻ എന്നിങ്ങനെ വിവിധ വേഷധാരികളായി ഘോഷയാത്രയിലും മറ്റുമായി പങ്കെടുത്തു. 

നിശ്ചലദൃശ്യങ്ങളും വിവിധ കലാരൂപങ്ങളും ശോഭായാത്രയിലെ കൺകുളിർമയേകുന്ന ദൃശ്യങ്ങളായി. ഒരാഴ്ചയോളമായി നീണ്ടുനിന്ന ബാലഗോകുലത്തിന്റെ ജന്മാഷ്ടമി ആഘോഷങ്ങൾക്ക് ഇന്ന് ശോഭയാത്രയോടെ സമാപനമായി.

Post a Comment

0 Comments