banner

കൊല്ലത്ത് എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ!, പിടിയിലായത് വാഹന പരിശോധനയ്ക്കിടെ


കൊല്ലത്ത് എം.ഡി.എം.എയുമായി യുവാവിനെ ചടയമംഗലം പോലീസ് പിടികൂടി. കുരിയോട് അൽഅമീൻ മൻസിലിൽ അൽഅമീൻ (21) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയോടെ നിലമേൽ ജംങ്ഷന് സമീപം വാഹന പരിശോധനയ്ക്കിടെ ഇരുചക്രവാഹത്തിൽ പോകുകയായിരുന്ന യുവാവിനെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ഇയാളുടെ പാൻ്റിൻ്റെ പോക്കറ്റിൽ നിന്ന് 0.53 - ഗ്രാം  എം.ഡി.എം.എയും പൈപ്പും പിടിച്ചെടുത്തത്. ചോദ്യം ചെയ്യലിൽ നിലമേലിൽ നിന്ന് മൂവായിരം രൂപയോളം കൊടുത്ത് ആണ് മയക്കുമരുന്ന വാങ്ങിയതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ചടയമംഗലം എസ്.ഐ മോനിഷിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി കോടതി റിമാൻ്റ് ചെയ്തു.

Post a Comment

0 Comments