banner

കൊല്ലത്ത് ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച് തലയ്ക്കടിച്ചു!, ക്രൂരമായ അക്രമണത്തിൽ യുവാവിന് തലയിൽ ആറ് തുന്നൽ, അഞ്ചു പേർ പോലീസ് പിടിയിൽ


കൊല്ലം : ചിതറയിൽ പട്ടികജാതി യുവാവിനെ അക്രമിച്ച യുവാക്കൾ അറസ്റ്റിൽ. ചിതറ കൊല്ലായിൽ ഒഴുകുപാറ സ്വദേശികളായ സുധീർ, അനന്ദു, അൻസിൽ, റാസിഖ്, ഷെഫിൻ എന്നിവരാണ് അറസ്റ്റിലായത്. കൊട്ടാരക്കര ഡി.വൈ.എസ്.പി ജി.ഡി വിജയകുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ഈ കഴിഞ്ഞ അവിട്ടം ദിനത്തിൽ മടത്തറ മേലേമുക്ക് സ്വദേശി അജീഷിന് നേരെ ആയിരുന്നു പ്രതികളുടെ അക്രമം. 

അജീഷിൻ്റെ സുഹൃത്തായ സേതുവിനെ പ്രതികൾ ആക്രമിക്കുന്നത് തടഞ്ഞതിലെ വിദ്വേഷമാണ് അക്രമണത്തിന് കാരണം. ജാതിപ്പേര് വിളിച്ച് അസഭ്യം പറഞ്ഞ പ്രതികൾ മുഖത്തടിക്കുകയും തടി കഷ്ണം കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. അജീഷിൻ്റെ തലയിൽ ആറ് തുന്നലുണ്ട്. ഒളിവിലായിരുന്ന പ്രതികളെ കഴിഞ്ഞ ദിവസമാണ് പോലീസ് പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി കോടതി റിമാൻറ് ചെയ്തു.

إرسال تعليق

0 تعليقات