കൊല്ലം : കല്ലുപാലത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കടയുടെ മുന്നിൽ 52 കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. കടവൂർ പ്രതീക്ഷ നഗർ, കവിത നിവാസിൽ കവിത (52) യെയാണ് ഇന്ന് പുലർച്ചെ ഏഴു മണിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം ഉച്ചയോടെ ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്കായി പോകുകയാണെന്ന് വീട്ടുകാരോട് പറഞ്ഞ് ഇറങ്ങിയ കവിതയെ ഇന്നലെ മുതൽ കാണാനില്ലായിരുന്നു. തുടർന്ന് ഇന്ന് രാവിലെ ഏഴരയോടെ വഴിയരികിൽ സ്ത്രീ കിടക്കുന്നത് കണ്ട് നാട്ടുകാർ പോലീസിന് വിവരം കൈമാറുകയായിരുന്നു. കൊല്ലം വെസ്റ്റ് പോലീസ് സ്ഥലത്തെത്തി മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
ലിവർ സിറോസിസ് ഉൾപ്പെടെയുള്ള രോഗങ്ങൾക്ക് ചികിത്സ തേടികൊണ്ടിരിക്കുന്ന വ്യക്തിയാണ് കവിത. ഹൃദയാഘാതമാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. മരണത്തിൽ അസ്വഭാവികയില്ലെന്ന് പോലീസ് പറഞ്ഞു.
0 Comments