banner

കൊല്ലത്ത് ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വിദ്യാർഥികൾക്ക് കൺസെഷൻ നൽകിയില്ല!, നിഷേധം സ്കൂൾ യൂണിഫോം ഇല്ലെന്ന പേരിൽ, ചോദ്യം ചെയ്ത രക്ഷിതാക്കളോടും മോശം പെരുമാറ്റം


കൊല്ലം : സ്കൂൾ വിദ്യാർത്ഥികൾക്ക് സ്വകാര്യ ബസിൽ കൺസെഷൻ നിഷേധിച്ചതായി പരാതി. കഴിഞ്ഞദിവസം വൈകിട്ട് 6.15ന് ട്യൂഷൻ കഴിഞ്ഞ് അഞ്ച്കല്ലുംമൂട് ഭാഗത്തുനിന്ന് വീട്ടിലേക്ക് പോയ വിദ്യാർത്ഥികൾക്കാണ് സ്കൂൾ യൂണിഫോം ഇല്ലെന്ന പേരിൽ ചവറ ഇളമ്പള്ളൂർ റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ജീവനക്കാർ കൺസെഷൻ നിഷേധിച്ചത്. വിദ്യാർത്ഥികളോട് ഫുൾ ടിക്കറ്റ് എടുക്കാൻ ആവശ്യപ്പെട്ടെന്നും അല്ലാത്ത പക്ഷം ബസിൽനിന്ന് ഇറങ്ങാൻ ആവശ്യപ്പെടുകയും മോശമായി സംസാരിച്ചെന്നും വിദ്യാർത്ഥികൾ പറയുന്നു. സംഭവം ചോദിക്കാനെത്തിയ രക്ഷിതാക്കളോടും ബസ് ജീവനക്കാർ മോശമായി പെരുമാറി. രാവിലെ 6 മുതൽ വൈകിട്ട് 7 വരെ വിദ്യാർത്ഥികൾക്ക് കൺസെഷൻ അനുവദിക്കണമെന്നാണ് ചട്ടം.

إرسال تعليق

0 تعليقات