banner

കൊല്ലത്ത് യുവതിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം!, ഭർത്താവ് പോലീസ് പിടിയിൽ, കൊല്ലാൻ ശ്രമിച്ചത് സംശയത്തെ തുടർന്ന്


കൊല്ലം : കൊല്ലത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവ് പോലീസ് പിടിയിൽ. പത്തനാപുരം പൂങ്കുളഞ്ഞി കാടശ്ശേരി വീട്ടിൽ രവിയാണ് ഏരൂർ പോലീസിൻ്റെ പിടിയിലായത്. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി ഒൻപതു മണിയോടെ ഭാര്യ വീടായ ഏരൂർ വിളക്കുപാറയിൽ വെച്ചാണ് രവി ഭാര്യയായ മഞ്ജുവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവ ശേഷം ഒളിവിൽ പോയ പ്രതിയെ സുഹൃത്തിൻ്റെ വീട്ടിൽ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. രവി മുൻപും കൊലപാതക കേസിൽ ശിക്ഷ അനുഭവിച്ചയാളാണ്. ഏരൂർ സി.ഐ എം.ജി വിനോദിൻ്റെ നേതൃത്യത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

ഏറെ നാളുകളായ മഞ്ജുവും രവിയും തമ്മിൽ പിണങ്ങി കഴിഞ്ഞു വരുകയായിരുന്നു. അടുത്തിടെ മക്കളുടെ ആവശ്യപ്രകാരം  ഇരുവരും ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതിനിടയിലാണ് സംശയത്തിൻ്റെ പേരിൽ രവി മഞ്ജുവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. തലയ്ക്കും കഴുത്തിനുമായി ഗുരുതര പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. 

Post a Comment

0 Comments