banner

കൊല്ലത്ത് ഭിന്ന ശേഷിക്കാരന് ക്രൂര മർദ്ദനം!, അക്രമം സൗജന്യമായി മീൻ നൽകാത്തതിനെ തുടർന്നു, മത്സ്യം നശിപ്പിച്ചു, പ്രതി പിടിയിൽ


കൊല്ലം : പാരിപ്പള്ളിയിൽ സൗജന്യമായി മീൻ നൽകാത്തതിന്റെ വിരോധത്തിൽ ഭിന്ന ശേഷിക്കാരനെ ക്രൂരമായി മർദ്ദിച്ച പ്രതി പിടിയിൽ. കല്ലുവാതുക്കൽ സ്വദേശി സുധിയാണ് അറസ്റ്റിലായത്. ശാസ്ത്രിമുക്കില്‍ മത്സ്യകച്ചവടം ചെയ്യുന്ന സന്തോഷിനെയാണ് കഴിഞ്ഞ മാസം 13ന് സുധി അസഭ്യം പറഞ്ഞ് മര്‍ദ്ദിച്ച് തറയില്‍ തള്ളിയിട്ട് വലിച്ചിഴച്ച് മുതുകിലും വയറ്റിലും ചവിട്ടിയത്. 

വില്‍പ്പനയ്ക്കായി വച്ചിരുന്ന മീന്‍ മുഴുവന്‍ പ്രതി വലിച്ചെറിഞ്ഞ് നശിപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് ലഭിച്ച പരാതിയിൽ പാരിപ്പള്ളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു പിന്നാലെയാണ് പ്രതിയെ പിടികൂടിയത്.

إرسال تعليق

0 تعليقات