banner

കൊല്ലത്ത് എംഡിഎംഎയും കഞ്ചാവുമായി യുവാക്കൾ പിടിയിൽ!, വാടകയ്ക്കെടുത്ത കാറിൽ സഞ്ചരിച്ച സംഘത്തെ പിടികൂടിയത് പിന്തുടർന്ന്


കൊല്ലം : നിലമേലിൽ ചടയമംഗലം പോലീസും റൂറൽ ഡാൻസ് ടീം സംയുക്തമായി നടത്തിയ പരിശോധനയിൽ മാരക മയക്കുമരുമായ എംഡിഎംഎയും കഞ്ചാവുമായി യുവാക്കൾ പിടിയിലായി. പള്ളിക്കൽ സ്വദേശി ജംഷീർ (25) ആറ്റിങ്ങൽ ആലങ്കോട് സ്വദേശി അനസ് (32) കടയ്ക്കൽ മുക്കുന്നം സ്വദേശി 21 കാരായ റമീസ് നിജാം എന്നിവരാണ് പോലീസ് പിടിയിലായത്. കാർ വാടകയ്ക്ക് എടുത്ത സംഘം ബംഗളൂരിൽ നിന്നാണ് മയക്കുമരുന്ന് എത്തിച്ചത്.

എംഡിഎംഎയും കഞ്ചാവുമായി ഒരു സംഘം വാടകയ്ക്ക് എടുത്ത കാറിൽ എത്തിയെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ചടയമംഗലം പോലീസ് ഈ കാറിനെ പിന്തുടർന്ന് നിറമേലിൽ വെച്ച് തടഞ്ഞുനിർത്തി പരിശോധിച്ചത്. പരിശോധനയിൽ മയക്കുമരുന്ന്,  ത്രാസ് എന്നിവ പിടികൂടുകയായിരുന്നു. സംഘം സഞ്ചരിച്ചിരുന്ന കാർ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Post a Comment

0 Comments