banner

കൊട്ടാരക്കരയിൽ മദ്യപിച്ച് വാഹനമോടിച്ചവർ പിടിയിൽ!, പിടിയിലായത് വിദ്യാർത്ഥികളെ കൊണ്ടുപോയ ഓട്ടോ ഡ്രൈവറും രോഗിയുമായി പോയ ആംബുലൻസ് ഡ്രൈവറും


കൊല്ലം : കൊട്ടാരക്കരയിൽ പോലീസ് വാഹന പരിശോധനയ്ക്കിടെ മദ്യപിച്ച് വാഹനമോടിച്ചവർ പിടിയിലായി. കൊട്ടാരക്കര പള്ളിക്കൽ സ്വദേശിയായ ആംബുലൻസ് ഡ്രൈവർ റഫീക്ക്, കരിക്കം സ്വദേശിയായ ഓട്ടോ ഡ്രൈവർ സാം കെ അലക്സ് എന്നിവരാണ് പിടിയിലായത്. ഇരുവരുടെയും ലൈസൻസ് റദ്ദ് ചെയ്യുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.

എം.സി റോഡ് പുലമൺ ജംങ്ഷനിൽ പോലീസ് പരിശോധനയ്ക്കിടെയാണ് ആംബുലൻസ് ഡ്രൈവർ റഫീക്ക് പിടിയിലായത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ നിന്ന് രോഗിയുമായി തലസ്ഥാനത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിലേേക്ക് പോകുമ്പോഴായിരുന്നു പോലീസ് പരിശോധന. രോഗിയെ അപ്പോൾ നൈ മറ്റൊരു ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേേക്ക് കൊണ്ടുപോയി. മൈലം മുട്ടമ്പലം സ്കൂൾ വിദ്യാർത്ഥികളെ കൊണ്ടുപോയ ആട്ടോ ഡ്രൈവർ സാം കെ അലക്സാണ് പിടിയിലായത്. രാവിലെ എട്ടര മണിയോടെയായിരുന്നു സംഭവം. 

إرسال تعليق

0 تعليقات