banner

കൈതട്ടി എറിഞ്ഞിട്ടും വീണ്ടും ശരീരത്തിൽ തൊട്ടു!, കെഎസ്ആർടിസി ബസിനുള്ളിൽ ഗർഭിണിക്ക് നേരെ ലൈംഗികാതിക്രമം, യുവാവിനെ ഭർത്താവ് പിടികൂടി പൊലീസിൽ ഏൽപ്പിച്ചു


തിരുവനന്തപുരം : രാത്രി കെഎസ്ആർടിസി ബസിനുള്ളിൽ ഗർഭിണിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ ഭർത്താവ് എത്തി പിടികൂടി പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. കാട്ടാക്കട ഡിപ്പോയിലെ മെക്കാനിക്ക് ആയ പ്രമോദ് ആണ് അതിക്രമം കാട്ടിയത്. വട്ടപ്പാറ മരുതുമൂട് സ്വദേശിയായ ഇയാൾ നൈറ്റ് ഡ്യൂട്ടിക്ക് വരികയായിരുന്നു. തിരുവനന്തപുരത്തുനിന്നും കാട്ടാക്കടയിലേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിലാണ് മേപ്പൂക്കട ഭാഗത്ത് വെച്ച് യുവാവ് മുൻ സീറ്റിൽ ഇരുന്ന ഗർഭിണിയായ യുവതിക്ക് നേരെ അതിക്രമം നടത്തിയത്.

ബസിൽ വച്ച് രണ്ടുതവണ കൈതട്ടി എറിഞ്ഞിട്ടും വീണ്ടും ഇയാൾ ശരീരത്തിൽ തൊട്ടതോടെ യുവതി ഭർത്താവിനെ ഫോണിൽ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. കാട്ടാക്കട ബസ് സ്റ്റാൻഡിൽ കാത്തുനിന്ന് ബസ് എത്തിയ ഉടനെ ഇയാളെ പിടിച്ചു ഇറക്കുകയും സ്ഥലത്തുണ്ടായിരുന്ന കാട്ടാക്കട പൊലീസിന് കൈമാറുകയുമായിരുന്നു. യുവാവ് അതിക്രമം നടത്തിയത് മലയിൻകീഴ് പൊലീസ് സ്റ്റേഷന് പരിധിയിൽ ആയതിനാൽ കസ്റ്റഡിയിലെടുത്ത ഇയാളെ മലയിൻകീഴ് പോലീസിന് കൈമാറും.

മലയിൻകീഴ് പൊലീസ് സ്റ്റേഷനിൽ എത്തി യുവതിയും ഭർത്താവും പരാതി നൽകി. സംഭവത്തിൽ പൊലിസ് കേസെടുത്തു.

Post a Comment

0 Comments