banner

എസ് ജയശങ്കറും ആന്റണി ബ്ലിങ്കനും തമ്മിലുള്ള കൂടിക്കാഴ്ച്ച!, ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണം ചര്‍ച്ചയായിട്ടില്ല, പ്രതികരിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് മാത്യു മില്ലര്‍

ന്യൂയോർക്ക് : വിദേശകാര്യ മന്ത്രി എസ് ജയശങ്കറും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെനും തമ്മിലുള്ള കൂടിക്കാഴ്ച്ചയില്‍, ഖാലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണം ചര്‍ച്ചയായിട്ടില്ലെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് മാത്യു മില്ലര്‍ അറിയിച്ചു. യുഎന്‍ ജനറല്‍ അസംബ്ലി സമ്മേളനത്തോടനുബന്ധിച്ചാണ് എസ് ജയശങ്കര്‍ ന്യൂയോര്‍ക്കിലെത്തി ആന്റണി ബ്ലിങ്കനുമായി കൂടിക്കാഴ്ച്ച നടത്തിയത്.

‘അതൊരു ഉഭയകക്ഷി കൂടിക്കാഴ്ചയായിരുന്നില്ല. നിരവധി രാജ്യങ്ങളുടെ യോഗമായിരുന്നു. ഇന്ത്യ-കാനഡ സംഘര്‍ഷവുമായി ബന്ധപ്പെട്ട വിഷയം ഉയര്‍ന്നുവന്നില്ല.’ ജയശങ്കര്‍ ബ്ലിങ്കന്‍ കൂടിക്കാഴ്ച്ചയെക്കുറിച്ച്‌ മില്ലര്‍ പറഞ്ഞു. കാനഡയുടെ ആരോപണങ്ങളില്‍ യുഎസിന്റെ നിലപാട് ആവര്‍ത്തിച്ച മില്ലര്‍, കനേഡിയന്‍ അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കാന്‍ ഇന്ത്യയോട് അഭ്യര്‍ത്ഥിച്ചു.

ഈ ആഴ്ച്ച ആദ്യം, കാനഡയുടെ ആരോപണങ്ങളില്‍ സമഗ്രമായ അന്വേഷണം വേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും മില്ലര്‍ പറഞ്ഞിരുന്നു. ‘കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണങ്ങളില്‍ ഞങ്ങള്‍ അതീവ ഉത്കണ്ഠാകുലരാണ്. കനേഡിയന്‍ പങ്കാളികളുമായി ഞങ്ങള്‍ അടുത്ത ബന്ധം പുലര്‍ത്തുന്നു.’ മില്ലര്‍ പറഞ്ഞു.

Post a Comment

0 Comments