banner

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്!, പ്രതിയായ പി.ആര്‍ അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും, കള്ളപ്പണ ഇടപാടില്‍ പങ്കില്ലെന്ന് വാദം

തൃശൂർ : കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണ ഇടപാട് കേസില്‍ സിപിഐഎം നേതാവ് പി ആര്‍ അരവിന്ദാക്ഷന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. അരവിന്ദാക്ഷന് ഒപ്പം അറസ്റ്റ് ചെയ്യപ്പെട്ട ജില്‍സ് ഇന്ന് ജാമ്യാപേക്ഷ നല്‍കും. രണ്ട് പേരുടെയും ജാമ്യാപേക്ഷയില്‍ കോടതി ഒരുമിച്ച്‌ വാദം കേള്‍ക്കും. 

സാമ്ബത്തിക കുറ്റകൃത്യങ്ങള്‍ സംബന്ധിച്ച കേസുകളുടെ ചുമതലയുള്ള എറണാകുളം പ്രത്യേക സിബിഐ കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. കള്ളപ്പണ ഇടപാടില്‍ പങ്കില്ലെന്നും രാഷ്ട്രീയ കാരണങ്ങളാലാണ് പ്രതി ചേര്‍ക്കപ്പെട്ടത് എന്നുമാണ് പിആര്‍ അരവിന്ദാക്ഷന്റെ വാദം. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ ജുഡീഷ്യല്‍ കസ്റ്റഡി ആവശ്യമില്ലെന്നുമാണ് ജാമ്യാപേക്ഷയില്‍ പറയുന്നത്. 

കേസിലെ ഒന്നാംപ്രതി പി സതീഷ് കുമാറിന്റെ ബിനാമിയാണ് പിആര്‍ അരവിന്ദാക്ഷന്‍ എന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരോക്ഷമായി പറയുന്നത്. കള്ളപ്പണ ഇടപാടില്‍ പിആര്‍ അരവിന്ദാക്ഷനും ജില്‍സിനും കൃത്യമായ പങ്കുണ്ടെന്നുമാണ് ഇഡിയുടെ നിലപാട്. ഇത് സംബന്ധിച്ച സത്യവാങ്മൂലവും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ നല്‍കും. വിശദമായ വാദം കേട്ടശേഷമാകും ജാമ്യാപേക്ഷയില്‍ പ്രത്യേക സിബിഐ കോടതി തീരുമാനമെടുക്കുക.

إرسال تعليق

0 تعليقات