banner

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്!, സിപിഎം കൗൺസിലർ അനൂപ് ഡേവിസ് കാടയെ ചോദ്യം ചെയ്യുന്നു


തൃശൂര്‍ : കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ ചോദ്യം ചെയ്യല്‍ തുടരുന്നു.തൃശൂര്‍ കോര്‍പറേഷന്‍ സിപിഐഎം കൗണ്‍സിലര്‍ അനൂപ് ഡേവിസ് കാടയെയാണ് കൊച്ചി ഇഡി ഓഫീസില്‍ ചോദ്യം ചെയ്യുന്നത്. അനൂപിനെ കൂടാതെ വടക്കാഞ്ചേരി മുന്‍സിപ്പാലിറ്റി ഹെല്‍ത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി ആര്‍ അരവിന്ദാക്ഷനെയും, സിപിഐഎം നേതാവ് മധു, റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന്‍ രാജേഷ് എന്നിവരെയും ഇ ഡി ചോദ്യം ചെയ്യുന്നുന്നുണ്ട്.

എസി മൊയ്തീന്റെ അടുത്ത സഹായിയും തൃശ്ശൂര്‍ ജില്ലയിലെ ഉന്നത സിപിഐഎം നേതാവുമാണ് അനൂപ് ഡേവിസ് കാട. കിപ്‌റ്റോ കറന്‍സിയിലെ പ്രതിയെ നാടുവിടാന്‍ സഹായിച്ച തൃശ്ശൂരിലെ സിപിഐഎം നേതാവ് അനൂപ് ആണോ എന്നൊരു സംശയം നേരത്തെ നിലനിന്നിരുന്നു. ഈ കേസുമായി ബന്ധപ്പെട്ടും അനൂപിനെ ചോദ്യം ചെയ്‌തേക്കും.

എസി മൊയ്തീന്‍ എംഎല്‍എ 11ന് ചോദ്യം ചെയ്യലിന് ഹാജരാവും എന്നാണ് ഇ ഡിയെ അറിയിച്ചിരിക്കുന്നത്. എസി മൊയ്തീന്റെ ചോദ്യം ചെയ്യലോടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കും എന്നാണ് അന്വേഷണ സംഘത്തില്‍ നിന്നും ലഭിക്കുന്ന സൂചന.

Post a Comment

0 Comments