തിരുവനന്തപുരം : സോളാര്‍ കേസിലെ പീഡന പരാതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങളില്‍ സഭയില്‍ മറുപടി പറഞ്ഞ് കെ.ബി ഗണേഷ്‌കുമാര്‍. കേസുമായി ബന്ധപ്പെട്ട് തന്റെ പേരില്‍ നടക്കുന്നത് അനാവശ്യ പരാമര്‍ശങ്ങളാണ്. ഉമ്മന്‍ ചാണ്ടിയുമായി രാഷ്ട്രീയമായി എതിര്‍പ്പുണ്ടായിരുന്നുവെന്നത് യഥാര്‍ത്ഥ്യമാണ്. 2013ല്‍ സര്‍ക്കാരില്‍ നിന്ന് രാജിവച്ചത് വ്യക്തിപരമായ, കുടുംബപരമായ കാരണങ്ങളാലാണ്.
ഉമ്മന്‍ ചാണ്ടി തന്നെകുറിച്ച് എന്തോ വലിയ രഹസ്യം സൂക്ഷിച്ചുവെന്ന് അംഗങ്ങള്‍ പറയുന്നു. എന്നാല്‍ കപട സദാചാരം വച്ചുപുലര്‍ത്തുന്ന ആളല്ല താന്‍. അഞ്ച് തിരഞ്ഞെടുപ്പില്‍ വിജയിച്ചുവന്നയാളാണ് താന്‍. തുറന്ന പുസ്തകമാണ് താന്‍. സോളാര്‍ കേസ് നടക്കുന്ന സമയത്ത് പല കോണ്‍ഗ്രസ് നേതാക്കളും സഹായം തേടി തന്റെ പിതാവിനെ സമീപിച്ചിരുന്നു. എന്നും രാഷ്ട്രീയത്തില്‍ ജീവിക്കണമെന്ന് ആഗ്രഹിക്കുന്ന ആളല്ല താന്‍. തനിക്കു തോന്നുമ്പോള്‍ ഈ രംഗം വിട്ടുപോകും താന്‍.
താന്‍ ഈ കത്തിനെ കുറിച്ച് അറിഞ്ഞിട്ടില്ലെന്ന് മനോജ് കുമാര്‍ പറയുന്നു. അത് സത്യമാണ്. തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളിലും അന്വേഷണം വേണം. സത്യമാണ് എന്റെ ദൈവം.
പരാതിക്കാരിയുടെ കത്ത് തന്റെ പിതാവ് വായിച്ചിരുന്നു. ഒരു ദിവസം അദ്ദേഹം തന്നോട് പറഞ്ഞു. ഉമ്മന്‍ ചാണ്ടിയോട് നിനക്ക് രാഷ്ട്രീയ വിരോധം ഉണ്ടാവും. എന്നാല്‍ അദ്ദേഹം ഈ കേസില്‍ ഉള്‍പ്പെട്ടിട്ടില്ല എന്ന് പിതാവ് തന്നോട് പറഞ്ഞു.
താന്‍ ഇടതുപക്ഷത്തെ വഞ്ചിച്ച് യുഡിഎഫിന്റെ കൂടെ വരുമെന്ന് ആരും കരുതേണ്ട. രാഷ്ട്രീയം മതിയാക്കി വീട്ടിലിരിക്കേണ്ടി വന്നാലും വരാഷ്ട്രീയ വഞ്ചനയ്ക്കില്ല. ഉമ്മന്‍ ചാണ്ടിയുടെ കുടുംബം നന്ദി പറയേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനോടാണ്. അദ്ദേഹം അന്വേഷണം പ്രഖ്യാപിച്ചതിനാലാണ് ക്ലീന്‍ ചിറ്റ് കിട്ടിയത്.
റിപ്പോര്‍ട്ടില്‍ പറയുന്നത് മനോജ്കുമാര്‍ കോണ്‍ഗ്രസുകാരനാണ്. ചാണ്ടി ഉമ്മന്റെ പ്രചാരണ വേദികളില്‍ സംസാരിച്ചിട്ടുണ്ട്.
ഈ നിയമസഭയില്‍ ഇരിക്കുന്ന പലരും തന്നെ വിളിച്ച് രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പല രഹസ്യങ്ങളുംതനിക്കറിയാം. വേണ്ടിവന്നാല്‍ അത് താന്‍ വെളിപ്പെടുത്താമെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.
0 Comments