banner

ഒബിസി പട്ടിക വിപുലീകരിച്ചു; പിന്നാക്ക സമുദായ കമ്മീഷൻെറ റിപ്പോർട്ട് അംഗീകരിച്ചു

തിരുവനന്തപുരം : സംസ്ഥാനത്തെ പിന്നാക്ക സമുദായ പട്ടിക വിപുലീകരിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ചക്കാല നായർ, പണ്ഡിതർ, ദാസ, ഇലവാണിയർ സമുദായങ്ങളെയാണ് ഒബിസി പട്ടികയിൽ പുതുതായി ഉൾപ്പെടുത്തുക. പിന്നാക്ക സമുദായ കമ്മീഷൻെറ റിപ്പോർട്ട് അംഗീകരിച്ചു കൊണ്ടാണ് തീരുമാനം.

നിലവിൽ 80 സമുദായങ്ങളാണ് സംസ്ഥാനത്തെ ഒബിസി വിഭാഗത്തിലുളളത്. പട്ടിക വിപുലീകരണം നേരത്തെ തന്നെ മന്ത്രിസഭയുടെ അജണ്ടയിലുണ്ടായിരുന്നു. പുതുപ്പളളി ഉപതിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലവിലുളളതിനാൽ മാറ്റിവെച്ചിരിക്കുകയായിരുന്നു. നേരത്തെ എസ്ഐയുസി ഇതര ക്രിസ്ത്യൻ നാടാർ സമുദായത്തെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.

അതേസമയം മുന്നാക്ക സമുദായ വികസന കോർപ്പറേഷൻ ചെയർമാനെ മാറ്റിയ തീരുമാനം സർക്കാർ മരവിപ്പിച്ചിരുന്നു. കെ ജി പ്രേംജിത്തിനെ മാറ്റിയ തീരുമാനമാണ് മരവിപ്പിച്ചത്. മുന്നോക്ക കമ്മീഷന്‍ ചെയര്‍മാനെ മാറ്റിയതിൽ കേരള കോൺ​ഗ്രസ് (ബി) നേതാവ് കെ ബി ഗണേഷ് കുമാർ എതിർപ്പ് അറിയിച്ചിരുന്നു. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തീരുമാനം മരവിപ്പിക്കാൻ നിർദേശിക്കുകയായിരുന്നു.

إرسال تعليق

0 تعليقات