banner

ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്!, വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം കൂടി മഴ തുടരും. ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ തുടരുന്നു. വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്.

അന്തരീക്ഷം മേഘാവൃതമായ തിരുവനന്തപുരത്ത് ഉച്ചയ്ക്കുശേഷം മഴ കനത്തു. പത്തനംതിട്ടയിലും മഴയുടെ ശക്തി ഉയര്‍ന്നു. പമ്പ, അച്ചന്‍കോവില്‍, കക്കാട് എന്നിവിടങ്ങളിലെ ജലനിരപ്പ് അപകടകരമായ രീതിയില്‍ ഉയര്‍ന്നിട്ടില്ല. ഓറഞ്ച് അലര്‍ട്ട് തുടരുന്ന കോഴിക്കോട് ജില്ലയില്‍ മഴയും കാറ്റും ശക്തമായി.

ചിന്താവളപ്പ് ക്രൈംബ്രാഞ്ച് ഓഫീസിനു മുന്നില്‍ കാറിനു മുകളിലേക്ക് മരം വീണു. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ബേപ്പൂരില്‍ സപ്ലൈകോ ഗോഡൗണില്‍ മേല്‍ക്കൂര ചോര്‍ന്ന് വെള്ളമൊഴുകിയത്തോടെ നൂറോളം ചാക്ക് അരി നനഞ്ഞു. മലയോര മേഖലയില്‍ ഇന്നലെ രാത്രി മുതല്‍ ഇടവിട്ട് മഴ പെയ്യുകയാണ്. അതേസമയം, വയനാട് ജില്ലയില്‍ മഴ കുറഞ്ഞു. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്ക ഭീഷണികള്‍ നിലനില്‍ക്കുന്നതിനാല്‍ പ്രദേശവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. നാളെ 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Post a Comment

0 Comments