banner

കേരളത്തിലെ എസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു!, മൂല്യനിര്‍ണയ ക്യാംപ് ഏപ്രില്‍ മൂന്നു മുതല്‍, പ്ലസ് വണ്‍ ഇംപ്രൂവ്മെന്‍റ് പരീക്ഷ ഒക്ടോബറിൽ

തിരുവനന്തപുരം : എസ്എസ്എൽസി പരീക്ഷാ തീയതി പ്രഖ്യാപിച്ചു. എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 4 മുതല്‍ 25 വരെ നടത്തും. രാവിലെ 9.30 മുതലാണ് പരീക്ഷകള്‍. എസ്.എസ്.എല്‍.സി മോഡല്‍ പരീക്ഷ ഫെബ്രുവരി 19 മുതല്‍ 23 വരെയും ഹയര്‍ സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് ഒന്നു മുതല്‍ 26വരെ നടത്തുമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

എസ്.എസ്.എല്‍.സി മൂല്യനിര്‍ണയ ക്യാംപ് ഏപ്രില്‍ മൂന്നു മുതല്‍ 17വരെ. ഹയര്‍ സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് ഒന്നു മുതല്‍ 26വരെ നടത്തും. എസ്.എസ്.എല്‍.സി മൂല്യനിര്‍ണയ ക്യാംപ് ഏപ്രില്‍ മൂന്നു മുതല്‍ 17വരെ. ഈ മാസം നിശ്ചയിച്ചിരുന്ന പ്ലസ് വണ്‍ ഇംപ്രൂവ്മെന്‍റ് പരീക്ഷ ഒക്ടോബര്‍ 9മുതല്‍ 16 വരെ നടത്തും. നിപ സാഹചര്യത്തിലാണ് പരീക്ഷാത്തീയതി മാറ്റിയത്. ഐ.ടി പൊതുപരീക്ഷ ഫെബ്രുവരി 1 മുതല്‍ 14വരെ നടത്തുമെന്നും മന്ത്രി പറഞ്ഞു.

Post a Comment

0 Comments