banner

എന്‍.എസ്‌. പഠന ഗവേഷണ കേന്ദ്രം കൊല്ലം മഹോത്സവം

കൊല്ലം : എന്‍.എസ്‌. പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കൊല്ലം മഹോത്സവം-2023 30, ഒക്‌ടോബര്‍ ഒന്ന്‌ തീയതികളില്‍ കൊല്ലം ശ്രീനാരായണ കോളജില്‍ നടക്കും. 30ന്‌ രാവിലെ 9.30ന്‌ എ.കെ.ജി. പഠന ഗവേഷണ കേന്ദ്രം ഡയറക്‌ടര്‍ എസ്‌.രാമചന്ദ്രന്‍പിള്ള ഉദ്‌ഘാടനം ചെയ്യും. തുടര്‍ന്ന്‌ 15ല്‍പരം സമാന്തര വേദികളിലായി വിവിധ വിഷയങ്ങളില്‍ സെമിനാറുകളും സിമ്പോസിയങ്ങളും ചര്‍ച്ചയും നടക്കും. കൊല്ലത്തിന്റെ തനത്‌ കലാരൂപങ്ങളും അവതരിപ്പിക്കും.

1500 രജിസ്‌റ്റര്‍ ചെയ്‌ത പ്രതിനിധികള്‍ക്ക്‌ പുറമെ 2000-ത്തിലധികം പേര്‍ പങ്കെടുക്കുന്ന വിപുലമായ ബഹുസ്വരതാ കൂട്ടായ്‌മയാണ്‌ പ്രതീക്ഷിക്കുന്നത്‌. മന്ത്രി കെ.എന്‍.ബാലഗോപാല്‍, മുന്‍ മന്ത്രി പി.കെ. ഗുരുദാസന്‍ എന്നിവര്‍ മുഖ്യ രക്ഷാധികാരികളായുള്ള 1001 അംഗ സംഘാടക സമിതി പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കും. പത്രസമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ കെ.വരദരാജന്‍, ജനറല്‍ കണ്‍വീനര്‍ എസ്‌.സുദേവന്‍, കൊല്ലം മഹോത്സവം ഡയറക്‌ടര്‍ ഡോ.ആര്‍.സുനില്‍കുമാര്‍, വി.കെ.അനിരുദ്ധന്‍ എന്നിവര്‍ പങ്കെടുത്തു.

Post a Comment

0 Comments