Latest Posts

ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ ശത്രുക്കള്‍ സ്വന്തം പാളയത്തില്‍തന്നെ; വേട്ടയാടല്‍ ഇടത് നയമല്ലെന്ന് കെ.ടി ജലീല്‍

തിരുവനന്തപുരം : സോളാര്‍ കേസില്‍ സിപിഎമ്മിന് പങ്കൊന്നുമില്ലെന്ന് കെ.ടി ജലീല്‍. ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ ശത്രുക്കള്‍ സ്വന്തം പാളയത്തില്‍തന്നെയാണ്. വേട്ടയാടല്‍ മുഖ്യമന്ത്രിയുടെയും ഇടത്പക്ഷത്തിന്റെയും നയമല്ലെന്നും കെ.ടി ജലീല്‍ പറഞ്ഞു. 

നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയതില്‍ ഇടത് നേതാക്കള്‍ക്ക് പങ്കില്ലെന്ന വാദമാണ് ഭരണപക്ഷം ഉയര്‍ത്തുന്നത്.

സോളാറില്‍ സിപിഎമ്മിന് എന്തു പങ്കാണുള്ളത്. കേസ് ഉയര്‍ത്തിക്കൊണ്ടുവന്നത് കോണ്‍ഗ്രസ് ആണെന്നും അദ്ദേഹം ആരോപിച്ചു.


0 Comments

Headline