banner

നോമ്പിന്റെ ആദ്യ ദിനത്തിൽ വിശന്ന് വലഞ്ഞ് മമ്മൂക്ക ; മൂക്കിൻ തുമ്പത്തെ മമ്മൂട്ടിയുടെ ദേഷ്യവും നോമ്പ് കാല സിനിമ ഷൂട്ടിങ്ങും ഓർത്തെടുത്ത് ലാൽ ജോസ്

കൊച്ചി : മലയാള സിനിമാ രംഗത്ത് പകരം വെക്കാനില്ലാത്ത താരമാണെങ്കിലും നടൻ മമ്മൂട്ടി പലപ്പോഴും ദേഷ്യത്തിന്റെ പേരില്‍ വിമര്‍ശിക്കപ്പെ‌ട്ടിട്ടുണ്ട്. സഹപ്രവര്‍ത്തകരായ നിരവധി പേരാണ് മമ്മൂട്ടിക്കൊപ്പമുള്ള ഇത്തരം കഥകള്‍ പങ്കുവെക്കാറുള്ളത്. അതേസമയം ഇവരില്‍ ചുരുക്കം പേരെ ന‌ടനെ കുറ്റപ്പെടുത്തി സംസാരിച്ചിട്ടുള്ളൂ. ഇപ്പോഴിതാ മമ്മൂട്ടിക്ക് ദേഷ്യം വന്ന ഒരു സംഭവത്തെക്കുറിച്ച്‌ സംസാരിക്കുകയാണ് സംവിധായകൻ ലാല്‍ ജോസ്. കേരള കഫെ എന്ന ആന്തോളജി ഷൂ‌ട്ട് ചെയ്യുമ്ബോഴുണ്ടായ അനുഭവമാണ് ലാല്‍ ജോസ് പങ്കുവെച്ചത്.

സഫാരി‌ ‌ടിവിയില്‍ സംസാരിക്കുകയായിരുന്നു ഇദ്ദേഹം. നീലത്താമര കഴിഞ്ഞ ശേഷമാണ് കേരള കഫെയിലെ പുറം കാഴ്ചകള്‍ എന്ന ആന്തോളജിയിലേക്ക് ലാല്‍ ജോസ് കടക്കുന്നത്. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ഈ സിനിമയ്ക്കായാണ് മമ്മൂട്ടിയെ നേരില്‍ കാണുന്നതെന്ന് ലാല്‍ ജോസ് പറയുന്നു. ആഷിഖ് അബുവിന്റെ ഡാഡി കൂള്‍ എന്ന സിനിമയുടെ ഷൂട്ടിംഗ് സെറ്റില്‍ പോയാണ് കഥ പറഞ്ഞത്. കഥ പറഞ്ഞപ്പോള്‍ പട്ടാളം സിനിമ ന‌‌ടക്കുന്നതിനിടെ പറഞ്ഞ കഥയാണിതെന്ന് മമ്മൂക്ക ഓര്‍ത്തു. അത് തന്നെ ഞെട്ടിച്ചു. പത്ത് വര്‍ഷം മുമ്ബ് പട്ടാളത്തിന്റെ ലൊക്കേഷനില്‍ വെച്ച്‌ ചെറിയ രീതിയില്‍ കേരള കഫെയുടെ കഥ പറഞ്ഞിരുന്നെന്ന് ലാല്‍ ജോസ് വ്യക്തമാക്കി. സിനിമ ചെയ്യാമെന്ന് മമ്മൂക്ക സമ്മതിച്ചു. രണ്ട് ദിവസമാണ് മമ്മൂക്കയുടെ ഷൂട്ടിംഗ്. നാല് ദിവസമാണ് ആകെ ഷൂ‌ട്ടിംഗ്.

മമ്മൂക്കയെത്തിയ ദിവസത്തെ ടെൻഷനെന്നാല്‍ റംസാൻ തുടങ്ങിയ ദിവസമാണ്. നോമ്ബിന്റെ ആദ്യ ദിവസം വിശന്നിട്ട് വട്ടാകും. ഷൂട്ട് തുടങ്ങാനിരക്കെ ഫോറസ്റ്റുകാര്‍ തടഞ്ഞു. ഫോറസ്റ്റില്‍ ഇറങ്ങേണ്ട. ബസിലാണ് ഷൂട്ടിംഗ്. എന്നാല്‍ ബസിനകത്ത് ഷൂട്ട് ചെയ്യുമ്ബോള്‍ ഈ കാ‌ട് വരാൻ പാടില്ലെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥൻ പറഞ്ഞു. മമ്മൂക്ക ഒരു മന്ത്രിയെ വിളിച്ച്‌ താല്‍ക്കാലികമായി പെര്‍മിഷൻ വാങ്ങി. പക്ഷെ ആദ്യ ദിവസം കാര്യമായി ഷോട്ട് എടുക്കാൻ പറ്റിയില്ല. ഒരു ദിവസം കൂടെ ഷൂട്ടിന് വേണ്ടി വരും. എങ്ങനെ പറയുമെന്ന് എനിക്ക് അറിയില്ല. ഒന്നാമത് കുറച്ച്‌ കാലമായി ഞങ്ങള്‍ കോണ്‍ടാക്‌ട് ഇല്ലാതിരിക്കുകയാണ്. അതും ഫ്രീയായാണ് അഭിനയിക്കുന്നത്. മമ്മൂട്ടിയുടെ മാനേജര്‍ വന്ന് ഇക്ക വിളിക്കുന്നു, പുള്ളിയുടെ കാറില്‍ പോകാമെന്ന് പറഞ്ഞു. മ‌ടിച്ച്‌ മടിച്ച്‌ അദ്ദേഹത്തിന്റെ കാറില്‍ കയറിയിരുന്നു.

ഇനിയാെരു ദിവസം കൂടി വേണ്ടി വരും അല്ലേയെന്ന് ചോദിച്ചു. ഒന്നര ദിവസം വേണ്ടി വരുമെന്ന് ഞാൻ. ഇന്ന് നോമ്ബ് തുടങ്ങിയിരിക്കുകയാണെന്ന് നിനക്ക് അറിയില്ലേ, കാടിന്റെയുള്ളില്‍ പെര്‍മിഷനില്ലാതെയാണോ വരുന്നതെന്ന് മമ്മൂക്ക ചോദിച്ചു. ഇതൊക്കെ ആലോചിക്കണം, ഞാൻ ഒരു സഹായം ചെയ്യാമെന്ന് വെച്ചപ്പോള്‍ അത് മുതലെടുക്കുന്നു എന്നും പറഞ്ഞു. എല്ലാം മൂളിക്കേട്ടു. വേറെ നിവൃത്തിയില്ല. നമ്മു‌ടെ സൈഡിലാണ് പ്രശ്നം.

നോമ്ബ് മുറിക്കേണ്ട സമയത്ത് കാട്ടിനുള്ളില്‍ ആയിപ്പോയി. സ്ഥലത്തെത്തി നിസ്കാരമൊക്കെ കഴിഞ്ഞ് ഞങ്ങളൊരുമിച്ച്‌ നോമ്ബ് തുറന്നു. അടുത്ത ദിവസം ഷൂട്ട് ചെയ്തു. ഷൂട്ടിംഗ് കഴിഞ്ഞ് ശേഷം മമ്മൂട്ടി ഹാപ്പിയായിരുന്നെന്നും ലാല്‍ ജോസ് ഓര്‍ത്തു.2009 ലാണ് കേരള കഫെ റിലീസ് ചെയ്യുന്നത്. ലാല്‍ ജോസ്, ഷാജി കൈലാസ്, അൻവര്‍ റഷീദ്, ശ്യാമ പ്രസാദ്, ബി ഉണ്ണികൃഷ്ണൻ, രേവതി, അഞ്ജലി മേനോൻ, എം പദ്മകുമാര്‍, ശങ്കര്‍ രാമകൃഷ്ണൻ, ഉദയ് ആനന്ദൻ എന്നീ പത്ത് സംവിധായകരുടെ ഹ്രസ്വ ചിത്രങ്ങളുള്ള ആന്തോളജിയായിരുന്നു കേരള കഫെ.


Post a Comment

0 Comments