banner

ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രി സ്ഥാനങ്ങളിലെത്തിെയേക്കും!, മന്ത്രി സ്ഥാനത്തിനായി പിടിവാശിയിൽ എല്‍ജെഡിയും, ഇന്നത്തെ ഇടതുമുന്നണി യോഗത്തിൽ പ്രതീക്ഷയർപ്പിച്ച് ഘടകകക്ഷികൾ

തിരുവനന്തപുരം : മന്ത്രിസഭാ പുനസംഘടന വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചിരിക്കെ ഇന്നത്തെ ഇടതുമുന്നണി യോഗത്തിൽ പ്രതീക്ഷയർപ്പിച്ച് ഘടകകക്ഷികൾ. മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് എൽജെഡി എല്‍ജെഡി ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജന് കത്ത് നല്‍കിയിട്ടുണ്ട്. എല്‍ജെഡി സംസ്ഥാന അധ്യക്ഷന്‍ എംവി ശ്രേയാംസ്‌കുമാറാണ് കത്ത് നല്‍കിയിരിക്കുന്നത്. എല്‍ജെഡിക്ക് മാത്രമാണ് മന്ത്രിസ്ഥാനം നല്‍കാത്തതെന്ന് ചൂണ്ടിക്കാണിച്ചാണ് കത്ത് നല്‍കിയിരിക്കുന്നത്.

ഇടതുമുന്നണി ധാരണപ്രകാരം ആന്റണി രാജുവിനും അഹമ്മദ് ദേവർകോവിലിനും പകരം കടന്നപ്പള്ളി രാമചന്ദ്രനും കെബി ഗണേഷ് കുമാറുമാണ് മന്ത്രിമാരാകാനുള്ളത്. പക്ഷെ ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം നല്‍കുന്നതില്‍ സിപിഎമ്മില്‍ ഭിന്നാഭിപ്രായമുണ്ട്. സോളാര്‍ വിവാദമാണ് ഗണേഷിനെതിരെ അഭിപ്രായമുണ്ടാകാന്‍ കാരണം.

അതേസമയം മന്ത്രിസഭാ പുനസംഘടനയിൽ തനിക്കും ഊഴം വേണമെന്ന് ആവശ്യപ്പെട്ടു എൻസിപിയിൽ നിന്നും തോമസ്‌ കെ. തോമസ്‌ എംഎല്‍എയും രംഗത്ത് വന്നിട്ടുണ്ട്. ഈ ആവശ്യം നിലവിലെ എന്‍സിപി മന്ത്രി എ.കെ.ശശീന്ദ്രന്‍ തള്ളിക്കളഞ്ഞിട്ടുണ്ട്. ഒരു തീരുമാനവും ഉണ്ടായിട്ടില്ലെന്നാണ് ശശീന്ദ്രന്‍ പറഞ്ഞത്.

Post a Comment

0 Comments