Latest Posts

ലോറി ബസ്റ്റോപ്പിലേക്ക് ഇടിച്ചുകയറി അപകടമുണ്ടായ സംഭവം!, പരിക്കേറ്റ സ്ത്രീ മരിച്ചു, വിദ്യാർത്ഥികൾ‍ ചികിത്സയിൽ

തിരുവനന്തപുരം : ഉഴമലക്കലിൽ ലോറി ബസ്റ്റോപ്പിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കുളപ്പട സ്വദേശി ഷീലയാണ് മരിച്ചത്. ബസ് കാത്തു നിന്ന വിദ്യാർത്ഥികൾ‍ക്കും പരിക്കേറ്റു. വൈദ്യ വിനോദ്, വൈഗ വിനോദ്, ദിയ ലക്ഷ്മി എന്നിവർക്കാണ് പരിക്കേറ്റത്.

പരിക്കേറ്റ മൂന്ന് വിദ്യാർത്ഥികളെയും സ്ത്രീകളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉഴമലയ്ക്കൽ എലിയാവൂരിൽ രാവിലെ ഒമ്പത് മണിക്കായിരുന്നു സംഭവം. നെടുമങ്ങാട് നിന്ന് ആര്യനാടേക്ക് വന്ന ലോറിയാണ് നിയന്ത്രണം വിട്ട് ബസ്റ്റോപ്പിൽ ഇടിച്ചുകയറിയത്. ലോറിയിലെ ഡ്രൈവർ ഓടി രക്ഷപ്പെട്ടു. ക്ലീനറെ പൊലീസ്‌ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാൾ മദ്യലഹരിയിൽ ആയിരുന്നുവെന്നാണ് സംശയം.

0 Comments

Headline