banner

ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ കടമുറിയിലേക്ക് ഇടിച്ച് കയറി!, കോളേജ് അധ്യാപകന് ദാരുണാന്ത്യം, അപകടം കാരണം അന്വേഷിക്കാൻ പോലീസ്

മലപ്പുറം : വളാഞ്ചേരിയിൽ ഇരുചക്രവാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് കോളേജ് അധ്യാപകൻ മരിച്ചു. പാലക്കാട് പട്ടാമ്പി ചെമ്പ്ര സ്വദേശി പ്രസാദാണ് മരിച്ചത്. വളാഞ്ചേരി മജ്‌ലിസ് കോളേജിൽ ഫിസിക്സ് അധ്യാപകനാണ് ഇന്ന് പുലർച്ചെ വളാഞ്ചേരി-മൂച്ചിക്കൽ ബൈപാസിന് സമീപമാണ് അപകടമുണ്ടായത്.

പുലർച്ചെ മൂന്ന് മണിയോടെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ അധ്യപാകനെ വളാഞ്ചേരി പൊലീസ്‌ അശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഇദ്ദേഹം സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ കടമുറിയിലേക്ക് ഇടിച്ച് കയറിയ നിലയിലായിരുന്നു. പുലർച്ചെ 3 മണിയോടെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ ഇദ്ദേഹത്തെ വളാഞ്ചേരി പൊലീസാണ് വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ആശുപത്രിയിൽ എത്തിയപ്പോഴേക്ക് മരണം സംഭവിച്ചു. എങ്ങനെ അപകടമുണ്ടായെന്നതിനെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Post a Comment

0 Comments