banner

ഉത്രാടദിനത്തിൽ യുവാവിനെ കൊലപ്പെടുത്തി!, പിന്നാലെ വീടിന് സമീപത്ത് കുഴിച്ചുമൂടി, പോലീസ് അന്വേഷണത്തിൽ സഹോദരന്‍ കസ്റ്റഡിയില്‍


തിരുവനന്തപുരം : തിരുവല്ലം വണ്ടിത്തടത്ത് സഹോദരൻമാർ തമ്മിലുള്ള വഴക്കിനിടെ ഒരാൾ കൊല്ലപ്പെട്ടു. വണ്ടിത്തടം സ്വദേശി രാജ്(36)ആണ് കൊല്ലപ്പെട്ടത്. രാജിന്റെ മൂത്ത സഹോദരൻ ബിനു(45)വിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. രാജിനെ കൊലപ്പെടുത്തിയ ശേഷം വീട്ടുവളപ്പിൽ കുഴിച്ചിടുകയായിരുന്നു എന്ന് പൊലീസ് അറിയിച്ചു. ഉത്രാടദിനത്തിലായിരുന്നു സംഭവം.

11 ദിവസമായി രാജിനെ കാണാനില്ലായിരുന്നു. രാജിന്റെ അമ്മ ഇതേക്കുറിച്ച് പൊലീസിൽ പരാതി നൽകി. സ്ഥലത്ത് എത്തിയ പൊലീസ് കുടുംബവീട്ടിൽ പരിശോധന നടത്തി. വീട്ടിൽനിന്ന് 20 മീറ്റർ അകലെ മണ്ണ് ഇളകി കിടക്കുന്നതും പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടു. സംശയം തോന്നി ബിനുവിനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപ്പെടുത്തിയതായി വെളിപ്പെടുത്തിയത്.

മദ്യപിക്കുന്നതിനിടെ ഉണ്ടായ തർക്കത്തിനിടെയാണ് രാജ് കൊല്ലപ്പെട്ടതെന്നും തുടർന്ന് മൃതദേഹം കുഴിച്ചിട്ടുവെന്നും ബിനു പൊലീസിനോട് പറഞ്ഞു. വീടിന് പിൻവശത്തെ കുഴിയുടെ മണ്ണ് ഇളകി കിടക്കുന്നതായി മാതാവാണ് പൊലീസിനോടു പറഞ്ഞത്. ഇതനുസരിച്ച് പൊലീസ് കുഴിയിലെ മണ്ണ് മാറ്റിയപ്പോഴാണു മൃതദേഹം കണ്ടെത്തിയത്. ബിനുവിന് മാനസിക അസ്വാസ്ഥ്യം ഉണ്ടെന്ന് പൊലീസ് അറിയിച്ചു.

إرسال تعليق

0 تعليقات