banner

ഈ കൈ എൻ്റേത് തന്നെ!, നിഗൂഢതകൾ മൂലം വൈറലായ സെൽഫിയിൽ വർഷങ്ങൾക്കിപ്പുറം വെളിപ്പെടുത്തൽ, വിശദീകരണവുമായി രംഗത്തെത്തിയത് താരം

മുംബൈ : ക്രിക്കറ്റ് പ്രേമികളെ ആവേശത്തിലാഴ്ത്തുന്ന ഐസിസി ലോകകപ്പിനായുള്ള കാത്തിരിപ്പിലാണ് ഓരോ ആരാധകരും.ഒക്ടോബര്‍ അഞ്ചിന് തുടങ്ങുന്ന ലോകകപ്പില്‍ ഇന്ത്യയാണ് ആതിഥേയത്വം വഹിക്കുന്നത്. ക്രിക്കറ്റ് ജ്വരം പടിവാതിക്കല്‍ എത്തിനില്‍ക്കുമ്ബോള്‍ പഴയ ഒരു ചിത്രവും വൈറലാകുകയാണ്. 2019-ല്‍ ഇംഗ്ലണ്ടില്‍ നടന്ന ഐസിസി ലോകകപ്പിനിടെ വൈറലായ ഒരു ചിത്രമാണത്. എംസ്. ധോണി , ജസ്പ്രീത് ബുംറ, ഋഷഭ് പന്ത്, മായങ്ക് അഗര്‍വാള്‍, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ ചേര്‍ന്നെടുത്ത ഒരു സെല്‍ഫി. ഹര്‍ദിക് പാണ്ഡ്യ പോസ്റ്റ് ചെയ്ത ഈ ചിത്രം വൈറലായതു അതുകൊണ്ടു മാത്രമല്ല, മറിച്ച്‌ ഉത്തരം കിട്ടാത്ത കടങ്കഥകള്‍ പോലെ പന്തിന്റെ തോളില്‍ നിഗൂഢമായ ഒരു കൈ കാണുന്നതാണ് ചിത്രം ശ്രദ്ധിക്കപ്പെടാനുള്ള കാരണം. 

ഇപ്പോഴിതാ ആ കടങ്കഥയ്ക്ക് ഉത്തരം നല്‍കുകയാണ് മായങ്ക് അഗര്‍വാള്‍. എക്സിലൂടെ പങ്കിട്ട ചിത്രത്തില്‍ നിഗൂഢത നിറഞ്ഞ കൈകള്‍ ആരുടേതാണെന്ന് മായങ്ക് കുറിക്കുന്നു. ”വര്‍ഷങ്ങളോളം നീണ്ട ഗവേഷണങ്ങള്‍ക്കും, സംവാദങ്ങള്‍ക്കും, എണ്ണമറ്റ ഗൂഢാലോചന സിദ്ധാന്തങ്ങള്‍ക്കും ശേഷം, ഒടുവില്‍ രാഷ്ട്രത്തെ അറിയിക്കട്ടെ: ഇത് എന്റെ കൈയാണ്. റിഷഭ് പന്തിന്റെ തോളില്‍… Ps : മറ്റെല്ലാ ക്ലെയിമുകളും തെറ്റിദ്ധരിപ്പിക്കുന്നതാണ്, സത്യവുമല്ല…” എന്നാണ് മായങ്ക് പഴയ ചിത്രത്തിനൊപ്പം കുറിച്ചത്. മറ്റൊരു ലോകകപ്പ് പടിവാതിലില്‍ എത്തിനില്‍ക്കുമ്ബോള്‍ മായങ്ക് പങ്കിട്ട ഈ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്.

വൈറലായ ചിത്രത്തില്‍ എംഎസ് ധോണിയുടെ തോളിലും ഒരു കൈ കാണാം. എന്നാല്‍ അത് വലതുവശത്തു നില്‍ക്കുന്ന ബുംറയുടേതാണെന്ന് ചിത്രം കാണുന്ന ഏതൊരാള്‍ക്കും മനസിലാകും. എന്നാല്‍ ഋഷഭ് പന്തിന്റെ തോളിലിരിക്കുന്ന കൈകള്‍ ആരുടേതാണെന്നുള്ള ചര്‍ച്ചകള്‍ വര്‍ഷങ്ങള്‍ നീണ്ടിരുന്നു. ചിത്രത്തില്‍ പന്തിന്റെ പിന്നിലായാണ് മായങ്ക് നില്‍ക്കുന്നത്. കുറച്ചകലെ നില്‍ക്കുന്ന മായങ്കിന്റെ കൈകളല്ലെന്നാണ് അന്ന് ആളുകള്‍ പറഞ്ഞിരുന്നത്. എല്ലാ ഊഹാപോഹങ്ങളെയും തള്ളിയുള്ള മായങ്കിന്റെ തുറന്നു പറച്ചില്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

Post a Comment

0 Comments