തൃശൂർ : സ്വകാര്യ ബസിൽ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്കനെ റിമാൻഡ് ചെയ്തു. പ്രതിയായ തൃശൂർ മേക്കാട്ടുകുളം സ്വദേശി വിൻസെന്റിനെ ഗുരുവായൂർ പോലീസ് അറസ്റ്റ് ചെയ്ത് ചാവക്കാട് സബ് ജയിലിലേക്ക് മാറ്റി.
കുന്നംകുളത്ത് നിന്ന് പാവറട്ടിയിലേക്ക് പോവുകയായിരുന്ന ബസിൽ ഇന്നലെയായിരുന്നു സംഭവം. തിരക്കിനിടയിൽ ഇയാൾ ലൈംഗികാതിക്രമം നടത്തിയെന്നാണ് പെൺകുട്ടി ആരോപിച്ചത്. ഇതിനെത്തുടർന്ന് ബസ് ജീവനക്കാരും യാത്രക്കാരും ചേർന്ന് പോലീസിനെ അറിയിക്കുകയായിരുന്നു. പ്രതി കുറ്റം സമ്മതിച്ചെന്ന് പോലീസ് അറിയിച്ചു. ഐപിസി 354, 354 A എന്നീ വകുപ്പുകൾ ചേർത്താണ് കേസ് എടുത്തിരിക്കുന്നത്.
0 Comments