banner

സ്കൂൾ അധ്യാപികമാരുടെ ചിത്രങ്ങൾ മോർഫ് ചെയ്തു!, പ്രഥമാധ്യാപികയുടെ പേരിലുള്ള വ്യാജ അക്കൗണ്ടിലൂടെ ഇവ പ്രചരിപ്പിച്ചു, യുവാവ് പിടിയിൽ

മലപ്പുറം : സ്‌കൂൾ അധ്യാപികമാരുടെ മോര്‍ഫ്‌ചെയ്ത ചിത്രങ്ങള്‍ സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. കോട്ടപ്പടി ചെറാട്ടുകുഴി മഞ്ചേരിതൊടിയില്‍ ബിനോയി (26)ആണ് പോലീസ് പിടിയിലായത്. സ്‌കൂളിലെ പ്രഥമാധ്യാപികയുടെ പേരില്‍ വ്യാജമായി ഉണ്ടാക്കിയ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഇയാള്‍ ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. പ്രതിയുടെ ലാപ്ടോപ്, മൊബൈല്‍ ഫോണ്‍ എന്നിവയില്‍ ഇന്റര്‍നെറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത നൂറുകണക്കിന് അശ്ലീലചിത്രങ്ങളും മോര്‍ഫുചെയ്ത ചിത്രങ്ങളും മലപ്പുറം സൈബര്‍ പോലീസ് കണ്ടെത്തി.

സാമൂഹിക മാധ്യമങ്ങളില്‍ അധ്യാപികമാര്‍ ഷെയർ ചെയ്ത ചിത്രങ്ങൾ ഡൗണ്‍ലോഡ് ചെയ്താണ് പ്രതി മോർഫിംഗ് നടത്തിയത്. വ്യാജമായ അക്കൗണ്ടിലൂടെ അധ്യാപികമാരെ അപകീര്‍ത്തിപ്പെടുത്തുന്നതിനും ഈ അക്കൗണ്ട് ഫോളോചെയ്യുന്ന ആളുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിന് വേണ്ടിയാണ കുറ്റം ചെയ്തതെന്ന് സമ്മതിച്ചിട്ടുണ്ട്. വ്യാജ അക്കൗണ്ടില്‍ രണ്ടായിരത്തോളം ഫോളോവേഴ്സ് ഇയാള്‍ക്കുണ്ട്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ഐപിസി 354A (1) l 354 D(1) ,ഐടി ആക്ടിലെ 66 C, 67 A എന്നീ വകുപ്പുകൾ ചുമത്തി പോലീസ് ബിനോയിക്കെതിരെ കേസ് എടുത്തു. പ്രതിയെ ഇന്ന് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കും.

Post a Comment

0 Comments