കല്‍പ്പറ്റ : മുട്ടില്‍ മരംമുറിക്കേസില്‍ ആദിവാസികളുള്‍പ്പെടെയുള്ള കര്‍ഷകര്‍ക്ക് നല്‍കിയ നോട്ടീസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സിപിഎം സമരത്തിലേക്ക്. കേസിലെ മുഖ്യപ്രതികളായ അഗസ്റ്റിനെയും സഹോദരങ്ങളെയും രക്ഷിക്കാനാണ് റവന്യൂ ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍ പറഞ്ഞു. ‘റോജി അഗസ്റ്റിനും ആന്റോ അഗസ്റ്റിനും ജോസ്‌കുട്ടി അഗസ്റ്റിനുമാണ് കുറ്റം ചെയ്തവര്‍. കര്‍ഷകര്‍ കുറ്റക്കാരല്ലെന്ന് കണ്ടാണ് പ്രത്യേക അന്വേഷണസംഘം അവരെ ഒഴിവാക്കിയത്.
കര്‍ഷകരെ കബളിപ്പിച്ചതിന് റോജിയുള്‍പ്പെടെയുള്ളവര്‍ക്കെതിരെ പൊലീസ് കേസെടുത്തതാണ്. അതുകൊണ്ട് കര്‍ഷകര്‍ക്ക് നല്‍കിയ മുഴുവന്‍ നോട്ടീസും പിന്‍വലിക്കണം. ഈ ആവശ്യമുന്നയിച്ച് മുട്ടില്‍ സൗത്ത് വില്ലേജ് ഓഫീസ് സിപിഎം ഉപരോധിക്കും. കര്‍ഷകര്‍ക്ക് നല്‍കിയ നോട്ടീസ് പിന്‍വലിക്കണമെന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല.’ – സിപിഎം ജില്ലാ സെക്രട്ടറി വ്യക്തമാക്കി.
0 Comments