കൊല്ലം : കേരള മുസ്ലീം ജമാഅത്ത് ഫെഡറേഷന്‍ താലൂക്ക് കമ്മിറ്റിയുടേയും കര്‍ബലാ ട്രസ്‌റ്റിന്റെയും സംയുക്‌താഭിമുഖ്യത്തില്‍ നബിദിന റാലിയും സമ്മേളനവും കൊല്ലത്ത് നടത്താന്‍ തീരുമാനിച്ചു.
താലൂക്കിലെ മുഴുവന്‍ ജമാഅത്ത് അംഗങ്ങളും കമ്മിറ്റി ഭാരവാഹികളും റാലിയിലും സമ്മേളനത്തിലും പങ്കുചേരാന്‍ യോഗം ആഹ്വാനം ചെയ്‌തു. ജമാഅത്ത് ഫെഡറേഷന്‍ താലൂക്ക് പ്രസിഡന്റ് മാര്‍ക്ക് അബ്‌ദുല്‍ സലാം അധ്യക്ഷത വഹിച്ചു. സംസ്‌ഥാന പ്രസിഡന്റ് കടയ്‌ക്കല്‍ അബ്‌ദുല്‍ അസീസ് മൗലവി ഉദ്‌ഘാടനം ചെയ്‌തു. ലജ്‌നത്തുല്‍ മുഅല്ലിമീന്‍ സംസ്‌ഥാന ജനറല്‍സെക്രട്ടറി പാങ്ങോട് ഖമറുദ്ദീന്‍ മൗലവി മുഖ്യപ്രഭാഷണം നടത്തി.
കര്‍ബലാ ട്രസ്‌റ്റ് ചെയര്‍മാന്‍ ഷാനവാസ്‌ഖാന്‍, കുഴിവേലില്‍ നാസര്‍, മൈലക്കാട് ഷാ, മണക്കാട് നജ്‌മുദ്ദീന്‍, എസ്.നാസര്‍ ജോനകപ്പുറം, കുണ്ടുമണ്‍ ഹുസൈന്‍ മന്നാനി, അയത്തില്‍ ഹുസൈന്‍, കുണ്ടറ നിസാം, റിയാസ് സമദ്, അബ്‌ദുല്‍ കലാം, എ.എ.വാഹിദ്, അബ്‌ദുല്‍ ഹമീദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments