banner

വനിതാ സംവരണ ബില്ലിന് രാഷ്ട്രപതി ദ്രൗപദി മുര്‍മു അംഗീകാരം നല്‍കി!, 'നാരീശക്തി വന്ദൻ' നിയമം സംബന്ധിച്ച് ‌വിജ്ഞാപനം പുറത്തിറക്കി നിയമമന്ത്രാലയം

ഡല്‍ഹി : രാജ്യത്ത് സ്ത്രീ ശാക്തീകരണത്തിന് കരുത്ത് പകര്‍ന്ന് വനിതാ സംവരണ ബില്ലിന് രാഷ്ട്രപതി ദ്രൗപദി മുര്‍മു അംഗീകാരം നല്‍കി.നാരീശക്തി വന്ദൻ നിയമം സംബന്ധിച്ച്‌ നിയമമന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. ബില്ലില്‍ നേരത്തെ ഉപരാഷ്ട്രപതി ഒപ്പു വച്ചിരുന്നു. തുടര്‍ന്നാണ് രാഷ്ട്രപതിക്ക് കൈമാറിയത്. ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും മൊത്തം സീറ്റുകളുടെ മൂന്നിലൊന്ന് വനിതകള്‍ക്ക് സംവരണം ചെയ്യാൻ വ്യവസ്ഥ ചെയ്യുന്ന ബില്ല് രാജ്യസഭയിലും ലോക്സഭയിലും പാസായിരുന്നു. 

പാര്‍ലമെന്റ് വിളിച്ചു ചേര്‍ത്ത പ്രത്യേക സമ്മേളനത്തിലാണ് ബില്‍ പാസാക്കിയത്. രാജ്യസഭയില്‍ 215 പേര്‍ ബില്ലിനെ അനുകൂലിച്ചിരുന്നു. ആരും എതിര്‍ത്തില്ല.അതേസമയം വനിതാസംനവരണം 2026ന് ശേഷമേ നടപ്പാകൂ. സെൻസസ് നടപടികള്‍ 2026ലെ പൂര്‍ത്തിയാകൂവെന്നും സെൻസസ് മണ്ഡല പുനര്‍നിര്‍ണയ നടപടികള്‍ പൂ‌ര്‍ത്തിയായാലേ നിയമമം നടപ്പാക്കാനാകൂവെന്ന് കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമൻ വ്യക്തമാക്കി.

Post a Comment

0 Comments