banner

2013 ലെ വാഹനാപകടത്തിൽ യാത്രക്കാരൻ മരിച്ച സംഭവം!, നരഹത്യ കുറ്റം ചുമത്തി കോടതി ശിക്ഷിച്ച ശേഷം ഒളിവിലായിരുന്ന പ്രതി പിടിയിൽ, പിടികൂടിയത് ട്രാഫിക് എസ്.ഐ പി.എസ് സന്തോഷിൻ്റെ നേതൃത്വത്തിലുള്ള സംഘം സാഹസികമായി

കോട്ടയം : വാഹനാപകടക്കേസിൽ യാത്രക്കാരൻ മരിച്ച സംഭവത്തിൽ കോടതി ശിക്ഷിച്ച ശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടയിലായി. കോട്ടയം ട്രാഫിക് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റിലായ ശേഷം ഒളിവിൽ പോയ പ്രതിയെയാണ് പൊലീസ് പിടികൂടിയത്. കോട്ടയം കല്ലറ മാഞ്ഞൂർ കല്ലടയിൽ വീട്ടിൽ മോഹനനെയാണ് കോട്ടയം ട്രാഫിക് സ്റ്റേഷൻ ഹൗസ് ഓഫിസർ ഹരിഹരകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. 2013 ൽ കോട്ടയം നഗരത്തിലുണ്ടായ വാഹനാപകടത്തിൽ യാത്രക്കാരൻ മരിച്ചിരുന്നു. ഈ കേസിലാണ് പ്രതിയായ മോഹനൻ ശിക്ഷിക്കപ്പെട്ടത്.

കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി ശിക്ഷ വിധിച്ച ശേഷം ഒളിവിൽ പോകുകയായിരുന്നു. തുടർന്നു കോടതി ഇയാൾക്കെതിരെ കൺവിക്ഷൻ വാറണ്ട് പുറപ്പെടുവിച്ചു. ഇതിന് ശേഷം ഇയാളെ കണ്ടെത്തുന്നതിനായി ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് അന്വേഷണം ആരംഭിക്കുകയായിരുന്നു. ഇയാൾ എറണാകുളം അയ്യമ്പുഴ വനമേഖലയിൽ ഒളിവിൽ കഴിയുകയായിരുന്നു എന്ന് പൊലീസിനു വിവരം ലഭിച്ചിരുന്നു.

ഇതേ തുടർന്ന് പൊലീസ് സംഘം നടത്തിയ പരിശോധനയ്ക്ക് ഒടുവിൽ ഇയാളെ പിടികൂടുകയായിരുന്നു. ട്രാഫിക് എസ്.ഐ പി.എസ് സന്തോഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ വി.എസ് മഹേഷ്, എ.എസി അനീഷ്‌കുമാർ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ സാഹസികമായി പിടികൂടിയത്. പ്രതിയെ കോടതിയെ ഹാജരാക്കി റിമാൻഡ് ചെയ്തു. കോട്ടയം വെസ്റ്റ്, കടുത്തുരുത്തി, ഏറ്റുമാനൂർ, ആലപ്പുഴ പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്.

Post a Comment

0 Comments