banner

റോഡ് തകർന്നിട്ട് ആറു വർഷങ്ങൾ പിന്നിടുന്നു!, ഇന്നത് വെറും വെള്ളക്കുഴി, നാട്ടുകാരെ അവഗണിച്ച് കിഴക്കേ കല്ലട ഗ്രാമ പഞ്ചായത്ത്



കുണ്ടറ : ആറു വർഷത്തോളമായി തകർന്നു കിടക്കുന്ന ചിറ്റുമല കിഴക്ക് വഴി ചിറ്റുമലയിലേക്കുള്ള റോഡ് ശരിയാക്കാതെ കിഴക്കേ കല്ലട ഗ്രാമ പഞ്ചായത്ത്. മഴക്കാലത്ത് റോഡിൽ രൂക്ഷഷമായ വെള്ളക്കെട്ട് രൂപപ്പെട്ടാലും അധികൃതർ തിരിഞ്ഞു നോക്കാറില്ലെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു.  ഓണമ്പലം ചിറ്റുമല വാർഡുകളുടെ അതിർത്തിയിലെ രണ്ട് റോഡ് ജംഗ്ഷന് സമീപമാണ് ഈ റോഡ് സ്ഥിതി ചെയ്യുന്നത്.

സ്കൂൾ വിദ്യാർത്ഥികളടക്കം മുട്ടൊപ്പം വെള്ളത്തിലൂടെയാണ് ഇതുവഴി യാത്ര ചെയ്യുന്നത് .ചെറിയ മഴ പെയ്താൽ പോലും പ്രദേശത്തെ പലയിടങ്ങളിൽ നിന്നായി വെള്ളം ഒഴുകി കുഴിയിൽ നിറയുകയും ചുറ്റിലും മതിൽ കെട്ട് കാരണം ഒഴുകി പോകാതെ കിടക്കുന്ന മലിന ജലത്തിലൂടെ യാത്ര ചെയുന്നവർക്ക് ത്വക്ക് രോഗങ്ങൾ പിടിപെടുകയും ചെയ്തിട്ടും പഞ്ചായത്ത് അധികൃതർ കണ്ണടയ്ക്കുകയാണെന്നാണ് പ്രധാന ആരോപണം. ഈ അവഗണനയ്ക്കെതിരെ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് പ്രദേശവാസികൾ.

Post a Comment

0 Comments